INDIA NEWSTOP NEWS

ബിഹാറിലെ ഭാഗൽപൂരിൽ 100 വർഷം പഴക്കമുള്ള ക്ഷേത്രം ഗംഗാനദിയിൽ ഒഴുകിപ്പോയി.

Sponsored

ഭാഗൽപൂർ: ബിഹാറിലെ ഭാഗൽപൂരിൽ 100 വർഷത്തിലേറെ പഴക്കമുള്ള പ്രശസ്തമായ ക്ഷേത്രം ഗംഗാനദിയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് തകർന്നു വീണു. ശങ്കർപൂർ ഗ്രാമത്തിലെ പ്രസിദ്ധമായ ചൈതി മാതാ ദുർഗാ ക്ഷേത്രമാണ് വെള്ളപ്പൊക്കത്തെയും നദതീരത്തെ മണ്ണൊലിപ്പിനെയും തുടർന്ന് പുഴയിലേക്ക് പതിച്ചത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി മേഖലയിൽ ഗംഗാനദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കടുത്ത തീരശോഷണം അനുഭവപ്പെട്ടിരുന്നു. നദിയുടെ കരയിലുണ്ടായിരുന്ന ക്ഷേത്രത്തിന്റെ അടിത്തറയിലെ മണ്ണ് ഒലിച്ചുപോയതാണ് തകർച്ചയ്ക്ക് കാരണമായത്. പ്രദേശവാസികൾ നോക്കിനിൽക്കെ ക്ഷേത്രത്തിന്റെ വലിയൊരു ഭാഗം നിമിഷങ്ങൾക്കകം നദിയിലേക്ക് ചരിഞ്ഞു വീഴുകയായിരുന്നു.

പ്രദേശവാസികളുടെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലൊന്നായ ഈ ക്ഷേത്രം തകർന്നത് നാട്ടുകാരിൽ വലിയ ദുഃഖത്തിനിടയാക്കിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മേഖലയിൽ മണ്ണൊലിപ്പ് തടയുന്നതിനുള്ള ശാശ്വത നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button