INDIA NEWSKERALA NEWSTOP NEWS

‘മതം വായിക്കാൻ തിരഞ്ഞെടുത്ത ഉറവിടങ്ങൾ തെറ്റി’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി സാദിഖ് സഖാഫി.

Sponsored

മലപ്പുറം: സ്ത്രീവിരുദ്ധ പരാമർശത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത എ.പി. വിഭാഗം. പുതിയ രാഷ്ട്രീയ കൂട്ടാളികളായിരിക്കാം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറി സാദിഖ് സഖാഫി ആരോപിച്ചു.

കാന്തപുരം ഉസ്താദ് വിമർശനാതീതനാണെന്ന അഭിപ്രായം തങ്ങൾക്കില്ലെന്നും, എന്നാൽ വിമർശനങ്ങൾ അതിന്റെ മെറിറ്റിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം മതത്തെ ദുർവ്യാഖ്യാനം ചെയ്തുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം പ്രതിഷേധാർഹമാണ്. മതം വായിക്കാൻ അദ്ദേഹം തിരഞ്ഞെടുത്ത ഉറവിടങ്ങൾ ശരിയായതല്ലെന്നും, പുതിയ രാഷ്ട്രീയ കൂട്ടാളികളിൽ നിന്നാവാം ഇത്തരം കാര്യങ്ങൾ പഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാദങ്ങളെ ന്യായീകരിക്കാൻ ഇസ്ലാമിക പദാവലികളെയും ചരിത്ര സന്ദർഭങ്ങളെയും ദുർവ്യാഖ്യാനം ചെയ്തത് കടന്നകൈയായിപ്പോയെന്ന് എ.പി. വിഭാഗം വ്യക്തമാക്കി.

അതേസമയം, നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ച നടക്കേണ്ട ദിവസം തന്നെ മുഖ്യമന്ത്രി കാന്തപുരത്തിനെതിരെ പ്രസ്താവന നടത്തിയതിലും എ.പി. വിഭാഗത്തിന് അമർഷമുണ്ട്. മതപരമായ ആഘോഷങ്ങളിൽ സ്വീകരിക്കേണ്ട നിയമങ്ങളെക്കുറിച്ച് മഹല്ലുകളെ അറിയിക്കാനുള്ള പ്രസ്താവനയെ വളച്ചൊടിച്ചുള്ള പ്രചാരണങ്ങളിൽ മുഖ്യമന്ത്രി പ്രതികരിച്ചത് ശരിയായില്ലെന്നാണ് ഇവരുടെ നിലപാട്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം വസ്തുതാവിരുദ്ധമാണെന്ന് കാട്ടി പ്രചാരണം ശക്തമാക്കാനും മറ്റ് മതനേതാക്കളെ ഉൾപ്പെടുത്തി മുന്നോട്ടുപോകാനുമാണ് എ.പി. വിഭാഗത്തിന്റെ തീരുമാനം. എന്നാൽ കാന്തപുരത്തിന്റെ നിലപാടിൽ പുതുമയില്ലെന്നും പണ്ടേയുള്ള നിലപാടാണിതെന്നുമാണ് ജിഫ്രി തങ്ങൾ വിഭാഗത്തിന്റെ പ്രതികരണം.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button