INDIA NEWSKERALA NEWSTOP NEWS
അടിമാലിയിൽ രാസപദാർത്ഥം ഉള്ളിൽച്ചെന്ന് ഇരട്ടക്കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം.

ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വലിയകാട്ടിൽ അഫ്സൽ – സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാസപദാർത്ഥം ഉള്ളിൽച്ചെന്നാണ് കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിന് പിന്നാലെ അവിടുത്തെ താലൂക്ക് ആശുപത്രിയിൽ ഒരാളെയും മറ്റൊരു സ്വകാര്യ ആശുപത്രിയിൽ രണ്ടാമത്തെ കുഞ്ഞിനെയും പിതാവ് അഫ്സൽ തന്നെയാണ് എത്തിച്ചത്. എങ്കിലും കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനായില്ല. ദമ്പതികൾ തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായി പോലീസിന് സംശയമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
For more details: The Indian Messenger



