FILMS

മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ.

Sponsored

ടോവിനോ തോമസ് നായകനായ ‘നരിവേട്ട’ എന്ന വിജയചിത്രത്തിന് ശേഷം പുതിയ പ്രോജക്റ്റുമായി ഇന്ത്യൻ സിനിമാ കമ്പനി. ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പ്രൊഡക്ഷൻ നമ്പർ 3-ന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും മൈസൂരിലെ പുരാതനമായ അലോക പാലസിൽ വെച്ച് നടന്നു.

ശ്രീകൃഷ്ണ ജയന്തി ദിനമായ സെപ്റ്റംബർ നാലിന് നടന്ന ചടങ്ങിൽ നിർമ്മാതാവ് ടിപ്പു ഷാൻ ഭദ്രദീപം തെളിയിച്ചു. സംവിധായകൻ ജിതേഷ് എസ്. റാമിന്റെ മാതാവ് ഷൈലജ സുനിൽ കുമാർ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചപ്പോൾ നടൻ ഷറഫുദ്ദീൻ ഫസ്റ്റ് ക്ലാപ്പ് നൽകി. ഷറഫുദ്ദീനും ‘വാഴ 2’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അലൻ ബിൻ സിറാജുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സോഷ്യൽ മീഡിയയിൽ തരംഗമായ ‘കോളേജ് മുക്ക്’ എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ ജിതേഷ് എസ്. റാം സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കുടുംബഹാസ്യ ചിത്രമായാണ് (ഫാമിലി കോമഡി എന്റർടെയ്‌നർ) ഒരുക്കുന്നത്. വൈശാഖ് സി. വടക്കേവീട് പ്രോജക്റ്റ് ഡിസൈനറായും പ്രണവ് പറശ്ശിനി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും ഷിബു സി. സുശീലൻ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button