FILMS

ചിരിച്ച മുഖം, ചോരപുരണ്ട കഠാര; ‘മായൻ’ ലുക്കിൽ ജയസൂര്യയ്ക്ക് ജന്മദിനാശംസകൾ നേർന്ന് അണിയറ പ്രവർത്തകർ.

Sponsored

കൊച്ചി: ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മായൻ’ അണിയറപ്രവർത്തകർ താരത്തിന്റെ ജന്മദിനത്തിൽ പ്രത്യേക ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കൗതുകവും ആശ്ചര്യവും ഭീതിയും ഉണർത്തുന്ന പോസ്റ്ററാണ് ജന്മദിന സമ്മാനമായി നിർമ്മാതാക്കൾ പങ്കുവെച്ചിരിക്കുന്നത്.

ചിരിച്ച മുഖത്തോടെ നിഗൂഢമായ ഒരു ആരാധനാ പുസ്തകത്തിൽ ചോരപുരണ്ട കഠാര കുത്തിയിറക്കുന്ന ജയസൂര്യയാണ് പോസ്റ്ററിലുള്ളത്. വലിയ സസ്പെൻസും ആകാംക്ഷയും സമ്മാനിക്കുന്നതാണ് ഈ സെക്കൻഡ് ലുക്ക്. ‘കളങ്കാവൽ’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ’ മാജിക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് നിർമ്മിക്കുന്നത്.

വിപരീത ആരാധനാക്രമങ്ങൾ പിന്തുടരുന്ന സമൂഹങ്ങളുടെ കഥ ഒരു ഫന്റാസി ത്രില്ലർ ജോണറിലാണ് ചിത്രം അവതരിപ്പിക്കുന്നത്. വിജയ് ബാബു, നൈല ഉഷ, നിരഞ്ജന അനൂപ്, അർഷാ ബൈജു, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. റാഫിയും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന് മുജീബ് മജീദ് സംഗീതവും ഫൈസൽ അലി ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. പ്രവീൺ കുമാറാണ് എഡിറ്റർ.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button