FILMS

‘പൊരുത്തങ്ങളെല്ലാം ഓക്കെ, ഒരെണ്ണം ഒഴിച്ച്!’: ചിരിയും ചിന്തയും ഉണർത്തി ‘ഓട്ടം തുള്ളൽ’ ടീസർ പുറത്തിറങ്ങി.

Sponsored

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്തിറങ്ങി. പ്രശസ്ത നടൻ ടൊവിനോ തോമസിന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തുവിട്ട ടീസർ ഇതിനകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. ചിരിയും സാമൂഹ്യ വിമർശനങ്ങളും നിറഞ്ഞ ഒരു തനി നാടൻ ഫാമിലി ഹ്യൂമർ ചിത്രമായിരിക്കും ഇതെന്ന് ടീസർ ഉറപ്പുനൽകുന്നു.

ശവപ്പെട്ടിക്കടയ്ക്ക് ആശംസകൾ നേരുന്ന സ്വപ്നേഷ് എന്ന കഥാപാത്രവും പെണ്ണിന്റെ പൊരുത്തക്കേടുകളെക്കുറിച്ചുള്ള തമാശകളും ഐ.എസ്.ആർ.ഒയുടെ റോക്കറ്റ് വിക്ഷേപണത്തെയും ഗണപതി ഹോമത്തെയും ഉപമിച്ചുള്ള ട്രോളുകളുമെല്ലാം ടീസറിന് മികച്ച പ്രതികരണമാണ് നേടിത്തന്നിരിക്കുന്നത്. സെപ്റ്റംബർ 18-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം ജെ.കെ.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമ്മിക്കുന്നത്. വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്ജ്, ടിനി ടോം, ഹരിശ്രീ അശോകൻ, മനോജ് കെ.യു, ജിയോ ബേബി, സിദ്ധാർത്ഥ് ശിവ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. ബിനു ശിവറാമിന്റേതാണ് തിരക്കഥ. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഗുഡ് വിൽ റിലീസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button