INDIA NEWSPRAVASITOP NEWS

ഗ്യാനേഷ് കുമാറിനെതിരായ പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി; മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാണ് നടപടിയെന്ന് രമേശ് ചെന്നിത്തല.

Sponsored

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേരളത്തിൽ പ്രവർത്തിച്ചിരുന്ന കാലയളവിൽ നടന്ന അഴിമതിയടക്കമുള്ള സംഭവങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലഭിച്ച പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുമായി വിശദമായി ആലോചിച്ച ശേഷമാണ് അടിയന്തര നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രോജക്ട് എഞ്ചിനീയർ പദ്ധതിയിലെ അഴിമതിയും ഉദ്യോഗസ്ഥ പീഡനവും ആരോപിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് ആത്മഹത്യാ കുറിപ്പുകളിൽ ഒരെണ്ണത്തിൽ ഗ്യാനേഷ് കുമാറിന്റെ പേര് വ്യക്തമായി പരാമർശിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നിലവിൽ ഭരണഘടനാ പദവിയായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തിരിക്കുന്ന വ്യക്തിക്കെതിരെ അന്വേഷണം നടത്തുന്നതിൽ നിയമ തടസ്സമില്ലെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. മുൻപ് മറ്റൊരു വകുപ്പിൽ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരിക്കെ നടന്ന അഴിമതിയായതിനാലാണ് വിപുലമായ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button