FILMS

രണ്ട് നാൾ കൂടി; ടൊവിനോയുടെ മാസ് ആക്ഷൻ ചിത്രം ‘പള്ളിച്ചട്ടമ്പി’ വിഷുവിന് തിയറ്ററുകളിലേക്ക്.

Sponsored

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ റിലീസിനൊരുങ്ങുന്നു. വിഷു റിലീസായി ഏപ്രിൽ 15-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുന്നത്. 1950-60 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു പീരിയഡ് ഡ്രാമ ആക്ഷൻ ത്രില്ലറാണ് ഈ ചിത്രം.

1957-58 കാലഘട്ടത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവിതവും പോരാട്ടങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പ്രഖ്യാപന വേള മുതൽ തന്നെ വലിയ ഹൈപ്പ് സൃഷ്ടിച്ച ഈ ചിത്രം ടൊവിനോയുടെ കരിയറിലെ ഏറ്റവും മികച്ച മാസ് ആക്ഷൻ പ്രകടനങ്ങളിലൊന്നായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘എആർഎം’ (ARM) എന്ന ചിത്രത്തിലെ മണിയൻ എന്ന കഥാപാത്രത്തെപ്പോലും വെല്ലുന്ന അഭ്യാസപ്രകടനങ്ങളാണ് താരം ഇതിൽ കാഴ്ചവെക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

കയാദു ലോഹർ നായികയായെത്തുന്ന ഈ ചിത്രത്തിലൂടെ ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ഹിറ്റുകൾക്ക് ശേഷം ഡിജോ ജോസ് ആന്റണിയും സംഗീത സംവിധായകൻ ജേക്സ് ബിജോയും വീണ്ടും ഒന്നിക്കുകയാണ്. ജേക്സ് ബിജോയ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ടിജോ ടോമിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. (KN)

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button