GULF & FOREIGN NEWSSPORTSTOP NEWS

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തി പിഎസ്ജി; ആര്‍സനലിനെ തളച്ചത് ഷൂട്ടൗട്ടില്‍.

Sponsored

പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തി പാരീസ് സെയ്ന്റ് ജര്‍മ്മന്‍ (പിഎസ്ജി). നിശ്ചിത സമയത്തും അധിക സമയത്തും കടുത്ത പോരാട്ടം നടത്തി ഒടുവിൽ ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശകരമായ മത്സരത്തില്‍ ആര്‍സനലിനെ 4-3 എന്ന സ്‌കോറിന് തകര്‍ത്താണ് പിഎസ്ജി വീണ്ടും കിരീടമുയർത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ തുടരുകയായിരുന്നു.

Sponsored

മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ കായ് ഹാവെര്‍ട്‌സ് നേടിയ ഗോളിലൂടെ ആര്‍സനല്‍ തുടക്കത്തിൽ മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയില്‍ കളി മാറിമറിഞ്ഞു. 64-ാം മിനിറ്റിലെ പെനാല്‍റ്റി ഗോളിലൂടെ ഉസ്മാന്‍ ഡെംബലെ പിഎസ്ജിയുടെ രക്ഷകനായി എത്തുകയായിരുന്നു. ഇതോടെ സമനിലയിലായ മത്സരം പിന്നീട് എക്‌സ്ട്രാ ടൈമിലേക്കും അവിടെ നിന്നും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീങ്ങി. ഷൂട്ടൗട്ടിൽ മികച്ച പ്രകടനം പുറത്തെടുത്ത പിഎസ്ജി 4-3ന് ആർസനലിനെ മറികടന്ന് ചാമ്പ്യന്മാരായി.

Sponsored

Short Brief

Paris Saint-Germain (PSG) successfully defended their UEFA Champions League title by defeating Arsenal 4-3 in a thrilling penalty shootout. The high-voltage match ended in a 1-1 deadlock after both regulation and extra time, with Kai Havertz scoring early for Arsenal and Ousmane Dembele equalizing for PSG via a 64th-minute penalty. PSG ultimately held their nerve in the shootout to clinch the trophy.

Sponsored

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button