INDIA NEWSTOP NEWS

ഇറാൻ ആക്രമണത്തിൽ കുവൈറ്റിൽ മരിച്ചത് ഇന്ത്യക്കാരൻ തന്നെ; സ്ഥിരീകരിച്ച് എംബസി.

Sponsored

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ പൗരനാണെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. എന്നാൽ മരിച്ചയാൾ ഏത് സംസ്ഥാനക്കാരനാണെന്നോ അദ്ദേഹത്തിന്റെ പേര് വിവരങ്ങളോ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലാണ് ഒരാൾ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

Sponsored

വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മരിച്ചത് ഇന്ത്യക്കാരനാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കുവൈറ്റിലെ ഇന്ത്യൻ എംബസി ഔദ്യോഗിക സ്ഥിരീകരണവുമായി രംഗത്തെത്തിയത്. ‘കുവൈറ്റ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരന് സംഭവിച്ച ദാരുണമായ മരണത്തിൽ കുവൈറ്റിലെ ഇന്ത്യൻ എംബസി അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദുഃഖിതരായ കുടുംബവുമായി എംബസി ബന്ധപ്പെടുകയും, സംഭവത്തിൽ പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ പിന്തുണയും സഹായവും നൽകുന്നതിന് കുവൈറ്റ് അധികൃതരുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്നു,’ എംബസി എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

Sponsored

വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരിൽ ഏഴു പേർക്ക് അടിയന്തര ശസ്ത്രക്രിയകൾ വേണ്ടി വന്നതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈറ്റ് അധികൃതർ, സംഭവത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന സൂചനയും നൽകിയിട്ടുണ്ട്. വിമാനത്താവളത്തിന് പുറമെ കുവൈറ്റിലെ ചില നയതന്ത്ര മിഷൻ ഓഫീസുകൾക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തെ തുടർന്ന് കുവൈറ്റ് വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Sponsored

Brief Summary

The Indian Embassy in Kuwait has confirmed that an Indian national was killed in an Iranian drone and missile strike targeting Kuwait International Airport. The attack injured 63 others, with seven victims requiring urgent major surgeries. While expressing deep condolences, the embassy stated it is coordinating with local authorities to assist the victims and the bereaved family. Following the strikes, which also caused structural damages to Terminal 1 and nearby diplomatic facilities, Kuwait temporarily suspended all commercial flight operations and vowed retaliation.

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button