മൈനാഗപ്പള്ളിയിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം; സിസിടിവി ഹാർഡ് ഡിസ്കും മോണിറ്ററും കവർന്നു.

ശാസ്താംകോട്ട: മൈനാഗപ്പള്ളിയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് ലക്ഷ്യമിട്ട് വൻ മോഷണം. എസ്.എൻ.ഡി.പി കുന്നത്തൂർ യൂണിയൻ മുൻ ജനറൽ സെക്രട്ടറി ശ്രീലയം ശ്രീനിവാസന്റെ ഉദയാ ജംഗ്ഷനിലുള്ള വീടാണ് മോഷണത്തിനിരയായത്. കഴിഞ്ഞ ആറുമാസക്കാലമായി ശ്രീനിവാസനും കുടുംബവും സ്വിറ്റ്സർലൻഡിൽ മകനോടൊപ്പം താമസിച്ചുവരികയാണ്. ഇതിനാൽ ഈ വീട് പൂർണ്ണമായും അടച്ചിട്ട നിലയിലായിരുന്നു.
ശ്രീനിവാസന്റെ ബന്ധുവും സമീപവാസിയുമായ രാധാകൃഷ്ണനാണ് ഈ വീടും പരിസരവും ഇടയ്ക്ക് വന്ന് നോക്കാറുള്ളത്. രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് രാധാകൃഷ്ണൻ ഇവിടെ അവസാനമായി വന്ന് നോക്കിയത്. എന്നാൽ തിങ്കളാഴ്ച സെൻസസ് എടുക്കുന്നതിന്റെ ഭാഗമായി വീട്ടുനമ്പർ നോക്കാനായി രാധാകൃഷ്ണൻ വീണ്ടും ഇവിടെ എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അദ്ദേഹം വിവരമറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ട എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
വീടിന്റെ മുൻവാതിലിന് പുറമെ മറ്റ് മുറികളുടെയും അടുക്കള ഭാഗത്തെയും വാതിലുകൾ തകർത്ത നിലയിലാണ്. അകത്തെ അലമാരകളെല്ലാം കുത്തിത്തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ടിട്ടുണ്ട്. മോഷ്ടാക്കൾ മുറിക്കുള്ളിലിരുന്ന് മദ്യപിച്ചതിന്റെ ലക്ഷണങ്ങളും കാണാം. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി വീടിന്റെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്കും മോണിറ്ററും മോഷ്ടാക്കൾ അപഹരിച്ചിട്ടുണ്ട്. വീുടമസ്ഥർ നിലവിൽ നാട്ടിലില്ലാത്തതിനാൽ വീട്ടിൽ നിന്നും എന്തൊക്കെ സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.
Short Brief A major burglary occurred at the locked house of Sreelayam Srinivasan, former General Secretary of SNDP Kunnathoor Union, located at Udaya Junction in Mynagappally. As the family has been staying in Switzerland with their son for the past six months, the theft was discovered by a relative on Monday during a census verification. The thieves broke multiple doors, ransacked almirahs, and allegedly consumed alcohol inside. They also stole the CCTV monitor and hard disk to erase evidence. The Sasthamkotta police have registered a case and initiated an investigation.
(With inputs from MN)
For more details: The Indian Messenger



