GULF & FOREIGN NEWSQATAR

ഖത്തറിൽ നിന്നും ഉംറയ്ക്ക് പോയ മലയാളി കുടുംബം സൗദിയിൽ അപകടത്തിൽപ്പെട്ടു; അമ്മയും ഡോക്ടറായ മകളും മരിച്ചു.

Sponsored

റിയാദ്: ഖത്തറിൽ നിന്നും റോഡ് മാർഗം ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലേക്ക് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് വനിതകൾ ദാരുണമായി മരണമടഞ്ഞു. മലപ്പുറം രാങ്ങാട്ടൂർ തെക്കേ പീടിയേക്കൽ അബ്‌ദുൽ ലത്തീഫ് എന്ന കുഞ്ഞുമോന്റെ ഭാര്യ രഹന (52), ഇവരുടെ മകൾ ഡോ. നഹ്‌ല നർമിൻ (29) എന്നിവരാണ് സൗദിയിലെ ത്വാഇഫിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്. ത്വാഇഫിന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ദലം എന്ന പ്രദേശത്ത് വെച്ചായിരുന്നു ഈ ദാരുണ സംഭവം നടന്നത്.

റോഡിലൂടെ വാഹനം ഓടുന്നതിനിടെ ശക്തമായ കാറ്റിൽ ഒരു പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസിലേക്ക് വീഴുകയായിരുന്നു. ഇതോടെ ഡ്രൈവർക്ക് മുൻപോട്ടുള്ള കാഴ്ച പൂർണ്ണമായും മറയുകയും നിയന്ത്രണം വിട്ട ലാൻഡ് ക്രൂയിസർ കാർ വൻ അപകടത്തിൽപ്പെടുകയുമായിരുന്നു. കഴിഞ്ഞദിവസം രാത്രി 8 മണിയോടെയാണ് അപകടം സംഭവിച്ചത്. അപകട സമയത്ത് മരിച്ച രണ്ട് പേർ ഉൾപ്പടെ ആകെ 6 പേരാണ് ഈ വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന അബ്ദുൽ ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെൺമക്കൾ, ഒരു പേരക്കുട്ടി എന്നിവർ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലവിൽ ദലം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ തുടനടപടികൾ പൂർത്തിയാക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളും നിലവിൽ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

Short Brief Two Keralite women from a family based in Qatar, who were on their way to perform Umrah via road, were killed in a tragic car accident in Taif, Saudi Arabia. The deceased were identified as Rehana (52) and her daughter Dr. Nahla Narmin (29), natives of Rangattur in Malappuram. The accident occurred at Dalam, about 200 km from Taif, when a plastic sheet blown by strong winds covered the windshield of their Land Cruiser, blinding the driver’s view. Out of six passengers, four others including Rehana’s husband Abdul Latheef, two daughters, and a grandchild escaped with injuries.

Sponsored

(With inputs from GN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button