സഹപാഠികൾ പീഡിപ്പിച്ചെന്ന 13കാരിയുടെ പരാതി വ്യാജം; കേസുകൾ അവസാനിപ്പിക്കാൻ പോലീസ്.

പത്തനംതിട്ട: പത്തനംതിട്ടയിൽ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമെന്ന് പോലീസ് കണ്ടെത്തി. തനിക്ക് താല്പര്യമുള്ള സഹപാഠിക്ക് തന്നോട് തിരിച്ച് പ്രണയം തോന്നാത്തതിലുള്ള വൈരാഗ്യമാണ് ഇത്തരമൊരു പരാതി നൽകാൻ കാരണമായതെന്നാണ് പെൺകുട്ടി ഇപ്പോൾ നൽകിയിരിക്കുന്ന മൊഴി. ഇതോടെ രജിസ്റ്റർ ചെയ്ത കേസുകൾ അവസാനിപ്പിക്കാനാണ് പോലീസ് തീരുമാനം. പൊലീസിന് മുമ്പിലും മജിസ്ട്രേറ്റിന് മുമ്പിലും രേഖപ്പെടുത്തിയ രഹസ്യമൊഴിയിൽ പീഡനം നടന്നതായി പെൺകുട്ടി പറഞ്ഞിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളും ക്ലോസ് ചെയ്തതായി കാണിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകും.
പെൺകുട്ടിക്ക് ലൈംഗിക അതിക്രമങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്ന് വൈദ്യപരിശോധനയിലും വ്യക്തമായിട്ടുണ്ട്. തീയേറ്ററുകളിലോ മറ്റ് സ്ഥലങ്ങളിലോ വെച്ച് സഹപാഠികൾ ആരും തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴി മാറ്റുകയായിരുന്നു. നേരത്തെ മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത കുട്ടികൾ അടക്കമുള്ളവരെ പോലീസ് വിട്ടയച്ചിരുന്നു. പത്ത് പേരുടെ പേരുകളായിരുന്നു പെൺകുട്ടി ആദ്യം നൽകിയിരുന്നത്. ഈ പത്തു പേരെയും പൊലീസ് കണ്ടെത്തുകയും ഇതിൽ നിന്നാണ് ആറ് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ സ്കൂളിലെ ശുചിമുറിയിൽ വച്ചും പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു ആദ്യം ഉയർന്നുവന്ന പരാതി. ഈ സാഹചര്യത്തിൽ ചൈൽഡ് ലൈന് മുന്നിൽ പെൺകുട്ടി ഇത്തരമൊരു വ്യാജ മൊഴി നൽകാൻ ഇടയായ സാഹചര്യം പോലീസ് വിശദമായി പരിശോധിക്കും.
Short Brief
The Pathanamthitta police have confirmed that the sexual assault complaint filed by a 13-year-old girl against her classmates was fabricated. The girl confessed that she made up the story out of resentment because a classmate did not return her romantic feelings. Medical examinations confirmed no assault took place, and the girl changed her statement before the police and the magistrate. Consequently, the police have released the detained minors and will submit a report to the court to close the two registered FIRs, while also investigating why she gave such a statement to Childline.
(With inputs from MN)
For more details: The Indian Messenger



