GULF & FOREIGN NEWSTOP NEWS

കുവൈറ്റിൽ യുഎസ് യുദ്ധവിമാനം തകർന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടു; 'ഫ്രണ്ട്ലി ഫയർ' എന്ന് സംശയം.

Sponsored
കുവൈറ്റ് സിറ്റി (മാർച്ച് 2, 2026): പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ കുവൈറ്റിൽ അമേരിക്കൻ വ്യോമസേനയുടെ എഫ്-15 യുദ്ധവിമാനം തകർന്നു വീണു. വിമാനം തകരുന്നതിന് നിമിഷങ്ങൾക്ക് മുൻപ് പൈലറ്റ് ഇജക്ട് ചെയ്ത് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

മേഖലയിൽ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് ഈ അപകടം. വിമാനം തകരാൻ കാരണം ശത്രുരാജ്യത്തിന്റെ ആക്രമണമാണോ അതോ അബദ്ധത്തിൽ സ്വന്തം സൈന്യത്തിന്റെ തന്നെ വെടിയേറ്റതാണോ (Friendly Fire) എന്ന കാര്യത്തിൽ വ്യക്തതയില്ല. വിമാനം യുദ്ധ ദൗത്യത്തിലായിരുന്നോ അതോ പരിശീലന പറക്കലിലായിരുന്നോ എന്ന കാര്യത്തിൽ യുഎസ് സെൻട്രൽ കമാൻഡോ പെന്റഗണോ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. കുവൈറ്റിലെ യുഎസ് എംബസിക്ക് സമീപം ഇന്ന് രാവിലെ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വിമാനം തകർന്ന വാർത്തയും പുറത്തുവരുന്നത്. (economictimes)

For more details: The Indian Messenger

Sponsored

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button