INDIA NEWS

രാജസ്ഥാനിൽ കെമിക്കൽ ഫാക്ടറിക്ക് തീപിടിച്ചു; ഏഴ് തൊഴിലാളികൾ വെന്തുമരിച്ചു.

Sponsored
ജയ്പൂർ: രാജസ്ഥാനിലെ ഭിവാഡിയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ ഏഴ് തൊഴിലാളികൾ വെന്തുമരിച്ചു. തിങ്കളാഴ്ച രാവിലെ ഖുഷ്ഖേര-കരോളി ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു യൂണിറ്റിലാണ് അപകടമുണ്ടായത്. രണ്ട് തൊഴിലാളികൾ ഇപ്പോഴും ഫാക്ടറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

പതിവ് പട്രോളിംഗിനിടെയാണ് പോലീസ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടതും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതും. അപകടസമയത്ത് ഒമ്പത് തൊഴിലാളികളാണ് ഫാക്ടറിക്കുള്ളിൽ ഉണ്ടായിരുന്നത്. ഇതിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. അവശേഷിക്കുന്ന രണ്ട് പേർക്കായി തീരശ്രമങ്ങൾ തുടരുകയാണെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സുമിത മിശ്ര അറിയിച്ചു. പുകയും രാസവസ്തുക്കളുടെ സാന്നിധ്യവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. (TNIE)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button