INDIA NEWSTOP NEWS

CJP പ്രതിഷേധം: സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; ജന്തർ മന്തറിൽ സംഘർഷം.

Sponsored

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരം നടക്കുന്ന ജന്തർ മന്തറിൽ സംഘർഷം. നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. 21 ദിവസമായി നിരാഹാരം തുടരുകയായിരുന്നു സോനം വാങ്ചുക്ക്. സിജെപി പ്രവർത്തകരുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് അധികൃതരുടെ ഈ നടപടി. സമരവേദിയിൽ വച്ച് സോനം വാങ്ചുകിനെ ഒരു സംഘം ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് അഭിജിത്ത് ദീപക് ആരോപിച്ചു.

സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ സംഘം ജന്തർ മന്ദറിൽ എത്തിയിരുന്നു. ആർഎംഎൽ, സഫ്ദർജംഗ് ആശുപത്രിയിലെ വിദഗ്ധരുടെ സംഘമാണ് എത്തിയത്. പരിശോധിക്കാൻ കഴിയില്ലെന്നും തങ്ങൾ നിയോഗിച്ച ഡോക്ടർമാരുടെ സാന്നിധ്യത്തിൽ മാത്രമേ പരിശോധന അനുവദിക്കൂ എന്ന് സിജെപി പ്രവർത്തകർ പറഞ്ഞെങ്കിലും ഡൽഹി പൊലീസ് ബലപ്രയോഗത്തിലൂടെ സോനം വാങ്ചുക്കിനെ മാറ്റുകയായിരുന്നു. സർവ സജ്ജത്തോടെയായിരുന്നു ഡൽഹി പൊലീസ് പ്രതിഷേധ സ്ഥലത്തേക്ക് എത്തിയത്.

English Summary

Tensions flared up at Jantar Mantar in Delhi during a CJP protest demanding the resignation of Union Education Minister Dharmendra Pradhan. Activist Sonam Wangchuk, who had been on a hunger strike for 21 days, was forcibly shifted to a hospital by the Delhi Police despite strong opposition from CJP workers. The police moved in with heavy reinforcement after CJP activists refused to let a government-appointed medical team from RML and Safdarjung hospitals examine Wangchuk without their own doctors present. Meanwhile, CJP leader Abhijit Deepak alleged that a group of goons had attempted to attack Wangchuk at the protest site.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button