INDIA NEWSTOP NEWS

തിരുവനന്തപുരം 17-കാരന്റെ കൊലപാതകം: രണ്ടാമതൊരു പെൺകുട്ടി കൂടി കസ്റ്റഡിയിൽ; ക്രൂരമായ മർദ്ദനത്തിന് ശേഷമാണ് കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥി അഭിരാമിനെ (17) കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഉമർ മുഫ്തറിന്റെ പെൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തെക്കുറിച്ച് ഇവർക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്നും കൃത്യത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ സഹായിച്ചെന്നുമാണ് പോലീസിന്റെ പ്രാഥമിക സംശയം.

രണ്ടാം പ്രതി ഉമർ മുഫ്തറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിനിടെയാണ് കേസിൽ മറ്റൊരാൾക്കു കൂടി പങ്കുണ്ടെന്ന നിർണ്ണായക വിവരം അന്വേഷണസംഘത്തിന് ലഭിച്ചത്. കൊലപാതകം നടത്തിയതിന് തൊട്ടുപിന്നാലെ സംഭവസ്ഥലത്തുവെച്ച് സഹായം തേടി ഉമർ മറ്റൊരു സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അഭിരാമിനെ ക്രൂരമായി മർദ്ദിച്ച ശേഷമാണ് പ്രതികൾ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. അഭിരാമിന്റെ തലയിലും കഴുത്തിലും കണ്ണിലും നെഞ്ചിലും പരുക്കേറ്റതിന്റെ ആഴത്തിലുള്ള പാടുകൾ പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മർദ്ദനത്തിന് പിന്നാലെ കൈകളും ബെൽറ്റും ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നതായി പോലീസ് അറിയിച്ചു.

For more details: The Indian Messenger

Related Articles

Back to top button