GULF & FOREIGN NEWSTOP NEWS

ഗിസയിലെ ഇന്ധന ടാങ്കർ സ്ഫോടനം: ഈജിപ്തിന് അനുശോചനം അറിയിച്ച് സൗദി അറേബ്യ.

ഈജിപ്തിലെ ഗിസയിലുണ്ടായ ഇന്ധന ടാങ്കർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദാരുണ സംഭവത്തിൽ ഈജിപ്തിനും ഇരയായവരുടെ കുടുംബങ്ങൾക്കും സൗദി അറേബ്യ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി.

ഗിസ ഗവർണറേറ്റിലെ റിംഗ് റോഡിലുണ്ടായ അപകടത്തെത്തുടർന്ന് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലൂടെയാണ് രാജ്യത്തിന്റെ ആത്മാർത്ഥമായ അനുശോചനം അറിയിച്ചത്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈജിപ്ഷ്യൻ സർക്കാരിനോടും ജനങ്ങളോടുമുള്ള ഐക്യദാർഢ്യം സൗദി അറേബ്യ ആവർത്തിച്ചു വ്യക്തമാക്കി.

മരണപ്പെട്ടവർക്ക് സർവ്വശക്തനായ അള്ളാഹു കരുണ ചൊരിയട്ടെയെന്ന് പ്രാർത്ഥിച്ച സൗദി അറേബ്യ, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു.

For more details: The Indian Messenger

Related Articles

Back to top button