INDIA NEWSTOP NEWS

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പന്ത്രണ്ട് വിളക്ക് ഇന്ന്; പടനിലത്തേക്ക് ഭക്തജനപ്രവാഹം.

ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൃശ്ചികോത്സവത്തിന്റെ സമാപനം കുറിച്ചുള്ള പന്ത്രണ്ട് വിളക്ക് ഇന്ന് ആഘോഷിക്കും. ആൽത്തറകളിലെ കൽവിളക്കുകളിൽ തെളിയുന്ന പന്ത്രണ്ട് വിളക്ക് ദർശിക്കുന്നതിനായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പടനിലത്തേക്ക് എത്തുന്നത്. പന്ത്രണ്ട് വിളക്ക് ഉത്സവം സമാപിക്കുന്നതോടെ ഓണാട്ടുകരയിലെ പ്രധാന ക്ഷേത്ര ഉത്സവങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകും.

നൂറുകണക്കിന് ഭക്തരാണ് കുടുംബസമേതം പടനിലത്തെ ഭജനക്കുടിലുകളിലും സത്രങ്ങളിലും ഓഡിറ്റോറിയങ്ങളിലും വിവിധ ആൽത്തറകളിലുമായി കഴിഞ്ഞ പന്ത്രണ്ട് ദിനങ്ങളായി ഭജനം പാർത്തുപോരുന്നത്.

പന്ത്രണ്ട് വിളക്കിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര ഭരണസമിതി അറിയിച്ചു. സമാപന ദിനങ്ങൾക്ക് ശേഷവും കലാപരിപാടികളും വിവിധ മേളകളും വിനോദ-വിജ്ഞാന പ്രദർശനങ്ങളും നവംബർ 30 വരെ തുടർന്ന് നടക്കുമെന്നും ഭരണസമിതി വ്യക്തമാക്കി.

For more details: The Indian Messenger

Related Articles

Back to top button