GULF & FOREIGN NEWSSAUDI ARABIATOP NEWS
ജിദ്ദ ഇസ്ലാമിക് പോർട്ടിന് സമീപം ഹൂതി ഡ്രോൺ തകർത്ത് സഖ്യസേന.

റിയാദ്: ജിദ്ദ ഇസ്ലാമിക് പോർട്ടിന്റെ അന്തരീക്ഷ അതിർത്തിയിൽ ഭീകരസംഘടനയായ ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ സഖ്യസേന വിജയകരമായി തടയുകയും തകർക്കുകയും ചെയ്തതായി യമനിലെ നിയമസാധുത പുനഃസ്ഥാപിക്കുന്നതിനുള്ള സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
തടഞ്ഞുനിർത്തിയ ഡ്രോണിന്റെ അവശിഷ്ടങ്ങൾ താഴെ വീണതിനെ തുടർന്ന് സിവിലിയന്മാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
For more details: The Indian Messenger



