GULF & FOREIGN NEWSTOP NEWS

ഒമാനിലെ നോർത്ത് അൽ ബാത്തിനയിൽ രണ്ട് ട്രക്കുകൾക്കും കാറിനും തീപിടിച്ചു: തീ നിയന്ത്രണവിധേയമാക്കി സിവിൽ ഡിഫൻസ്.

മസ്‌കറ്റ്: നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലെ മെയ്ഹ ബനീ കയും മേഖലയിലെ ഹൈവേയിൽ രണ്ട് ട്രക്കുകളും ഒരു കാറും ഉൾപ്പെട്ട വൻ തീപിടിത്തം സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് യൂണിറ്റ് (CDAA) സംഘം നിയന്ത്രണവിധേയമാക്കി. അപകടസാധ്യത ഒഴിവാക്കുന്നതിനായി ഫയർഫോഴ്‌സ് സംഘം പ്രദേശത്ത് തണുപ്പിക്കൽ (Cooling operations) നടപടികളും സുരക്ഷാ പരിശോധനകളും തുടരുകയാണ്.

തീപിടിത്തത്തിൽ ഇടത്തരം പരിക്കേറ്റ ഒരാളെ ആംബുലൻസ് സംഘം ഉടൻ തന്നെ സമീപത്തെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. വൻ ദുരന്തം ഒഴിവാക്കാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി.

For more details: The Indian Messenger

Related Articles

Back to top button