GULF & FOREIGN NEWSTOP NEWS

ബംഗ്ലാദേശിൽ സംഘർഷം രൂക്ഷം; മുഹമ്മദ് യൂനുസിന്റെ തറവാട് വീടിന് അജ്ഞാതർ തീയിട്ടു.

ചാട്ടോഗ്രാം: ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുൻ മുഖ്യ ഉപദേഷ്ടാവും നൊബേൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസിന്റെ ചാട്ടോഗ്രാമിലെ തറവാട് വീടിന് അജ്ഞാതർ തീയിട്ടു. ബുധനാഴ്ച രാത്രി വൈകിയുണ്ടായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ചാട്ടോഗ്രാം നഗരത്തിലെ പാഞ്ച്‌ലൈഷ് പ്രദേശത്തുള്ള വീടിന്റെ താഴത്തെ നിലയിലെ ഉപയോഗശൂന്യമായി കിടന്ന മുറിയിലാണ് ബുധനാഴ്ച രാത്രി 11.30-ഓടെ തീപിടിത്തമുണ്ടായതെന്ന് ബംഗ്ലാദേശ് ദിനപത്രമായ ‘പ്രഥം ആലോ’ റിപ്പോർട്ട് ചെയ്തു.

പ്രദേശത്ത് പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം മുറിയിൽ നിന്ന് തീ ഉയരുന്നത് കണ്ട് ഉടൻ തന്നെ സ്ഥലത്തെത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. അക്രമികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പാഞ്ച്‌ലൈഷ് പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് മൊസമ്മൽ ഹഖ് അറിയിച്ചു.

For more details: The Indian Messenger

Related Articles

Back to top button