INDIA NEWSTOP NEWS

തഞ്ചാവൂരിൽ പെരിയാർ പ്രതിമ നീക്കം ചെയ്തു; ഹൈക്കോടതി ഉത്തരവ് നടപ്പാക്കി അധികൃതർ.

തഞ്ചാവൂർ: തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ തിരുവയ്യാറിന് സമീപമുള്ള കണ്ടിയൂർ ബ്രഹ്മശിര കണ്ടീശ്വരർ ക്ഷേത്ര കവാടത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന പെരിയാർ ഇ.വി. രാമസാമിയുടെ പ്രതിമ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവിനെ തുടർന്ന് അധികൃതർ നീക്കം ചെയ്തു.

കണ്ടിയൂരിലെ ബ്രഹ്മശിര കണ്ടീശ്വരർ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഏഴ് അടി ഉയരമുള്ള പെരിയാർ പ്രതിമ സ്ഥിരപ്രതിഷ്ഠ നടത്തിയിരുന്നത്. ക്ഷേത്രഭൂമിയിൽ ഉചിതമായ അനുമതിയില്ലാതെയാണ് പ്രതിമ സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടി രാമ. രവികുമാർ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ ഹർജി സമർപ്പിക്കുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി, നാല് ആഴ്ചയ്ക്കുള്ളിൽ പെരിയാർ പ്രതിമ സുരക്ഷിതമായി നീക്കം ചെയ്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് ഉത്തരവിട്ടിരുന്നു.

ഉത്തരവ് നടപ്പാക്കാനുള്ള സമയപരിധിയുടെ اخിര ദിനമായ ഇന്നലെ രാത്രിയോടെയാണ് അധികൃതർ പെരിയാർ പ്രതിമ രായ്ക്കുരാമാനം സ്ഥലത്തുനിന്നും നീക്കം ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ ജില്ലാ ഭരണകൂടം സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്ന ഹർജി പിൻവലിച്ചതിനെ തുടർന്നാണ് പ്രതിമ നീക്കം ചെയ്യുന്ന നടപടികളിലേക്ക് അധികൃതർ കടന്നത്.

For more details: The Indian Messenger

Related Articles

Back to top button