INDIA NEWSKERALA NEWS

ടൂറിസത്തിന്റെ മറവില്‍ വ്യാജ ചാരായ വില്പന; മണ്‍റോതുരുത്തിൽ ഒരാള്‍ എക്‌സൈസിന്റെ പിടിയിലായി.

Sponsored

ശാസ്താംകോട്ട: ടൂറിസത്തിന്റെ മറവില്‍ വിനോദസഞ്ചാരികൾക്ക് വ്യാജ ചാരായം നല്‍കി വന്നയാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കൊല്ലം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മണ്‍റോതുരുത്ത് പെരുങ്ങാലം ജയന്തി നഗറില്‍ അനില്‍കുമാറിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

പെരുങ്ങാലം ഭാഗത്തുള്ള ആളൊഴിഞ്ഞ തുരുത്തുകളില്‍വച്ച് ചാരായം വാറ്റിയ ശേഷം ചെറിയ വഞ്ചികളില്‍ മറുകരയിലുള്ള പടിഞ്ഞാറെ കല്ലടയുടെ വിവിധ ഭാഗങ്ങളില്‍ ചാരായം വില്പന നടത്തുന്നതായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുകേഷ് കുമാറിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഈ പ്രദേശത്ത് എക്സൈസ് ഷാഡോ സംഘം ശക്തമായ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇത്തരത്തില്‍ വഞ്ചികളിൽ ചാരായവുമായി വില്പനയ്ക്കായി എത്തിയപ്പോഴാണ് അനില്‍ കുമാര്‍ എക്സൈസിന്റെ വലയിലായത്.

അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എ. അജിത് കുമാര്‍, പ്രിവന്റീവ് ഓഫിസര്‍ എസ്. സജീവ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡുമാരായ അജയന്‍. എ, ജിനു തങ്കച്ചന്‍, എസ്. സന്തോഷ് തുടങ്ങിയ പ്രമുഖ ഉദ്യോഗസ്ഥർ അടങ്ങിയ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തതും പ്രതിയെ വലയിലാക്കിയതും.

Sponsored

Short Brief

The Excise team arrested a man named Anilkumar at Munroe Island in Kollam for brewing and selling illicit liquor (Charaayam) to tourists under the guise of tourism. Following a tip-off received by Circle Inspector Mukesh Kumar, an Excise shadow team monitored the isolated islets of Perungalam where the accused distilled the liquor and smuggled it in small boats to West Kallada for distribution. Anilkumar was caught red-handed during a targeted raid conducted by an Excise team including Assistant Excise Inspector A. Ajith Kumar and other senior preventive officers.

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button