കൊല്ലത്ത് വൻ വ്യാജ സിഗരറ്റ് വേട്ട; 15 ലക്ഷത്തിന്റെ ശേഖരവുമായി രണ്ടുപേർ ഇരവിപുരത്ത് പിടിയിൽ.

കൊല്ലം: പ്രമുഖ കമ്പനികളുടെ പേരിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ വ്യാജ സിഗരറ്റുകൾ നാട്ടിലെത്തിച്ച് വില്പന നടത്തിവന്ന രണ്ട് പേരെ ഇരവിപുരം പോലീസ് പിടികൂടി. ഇരവിപുരം വടക്കുംഭാഗം പനമൂട്ടിൽ നഗറിൽ തോമസ് വില്ലയിൽ ജോസ് പ്രകാശ്, ഇരവിപുരം കമ്പിക്കട്ടേഴികം പത്മശ്രീ വീട്ടിൽ പ്രശാന്തൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളിൽ നിന്ന് 15 ലക്ഷത്തിലധികം രൂപ വിലവരുന്ന വ്യാജ സിഗരറ്റ് ശേഖരമാണ് പോലീസ് പിടിച്ചെടുത്തത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ജോസ് പ്രകാശിന്റെ വീട്ടിൽ നിന്ന് 12 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ കണ്ടെടുത്തു. ഇയാളിൽ നിന്ന് വാങ്ങി സൂക്ഷിച്ച പ്രശാന്തന്റെ വീട്ടിൽ നിന്നാണ് മൂന്നര ലക്ഷം രൂപയുടെ സിഗരറ്റുകൾ പിടികൂടിയത്. തുടർന്ന് പ്രമുഖ സിഗരറ്റ് കമ്പനികളിലെ ഉദ്യോഗസ്ഥരെ നേരിട്ടെത്തിച്ച്, പിടിച്ചെടുത്തവ വ്യാജനാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇരവിപുരം എസ്.എച്ച്.ഓ പ്രദീപിന്റെ നിർദ്ദേശപ്രകാരം എസ്.ഐ അഭിഷേക്, ഗ്രേഡ് എസ്.ഐ അജിത്ത്, സി.പി.ഓമാരായ സൂചി, സജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ റിമാൻഡ് ചെയ്യും.
Short Brief
Eravipuram Police busted a major counterfeit cigarette racket in Kollam, arresting two individuals—Jose Prakash and Prashanthan—and seizing fake cigarettes worth over ₹15 lakh. Smuggled from other states under the brand names of leading companies, stock worth ₹12 lakh was seized from Jose Prakash’s house and ₹3.5 lakh from Prashanthan’s residence. The arrests were confirmed after representatives from major cigarette firms inspected and verified the seized stock as counterfeit.
(With inputs from Chavara News)
For more details: The Indian Messenger



