
മുംബൈ: ഫോട്ടോഗ്രാഫർക്കെതിരെ പരസ്യമായി പൊട്ടിത്തെറിച്ച് ബോളിവുഡ് നടി സറീൻ ഖാൻ. ക്യാമറയ്ക്ക് മുന്നിൽ നിന്ന് വസ്ത്രം മാറി നോക്കാൻ പറഞ്ഞ ഫോട്ടോഗ്രാഫർക്ക് സ്പോട്ടിൽ ചുട്ട മറുപടി നൽകുകയായിരുന്നു താരം. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്തെത്തുന്നത്. താരങ്ങളുടെ സ്വകാര്യതയെ മാനിക്കാത്ത പാപ്പരാസികളെ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചുവെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.

മുംബൈയിൽ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു സറീൻ ഖാൻ. താരത്തിന്റെ ചിത്രങ്ങൾ പകർത്താനായി നിരവധി പാപ്പരാസികളും കടയിലെത്തിയിരുന്നു. ഷോപ്പിലുണ്ടായിരുന്ന ഡെനിം ജാക്കറ്റും ഡ്രസ്സും ക്യാമറയ്ക്ക് കാണിച്ചു കൊടുക്കുകയായിരുന്നു താരം. ഇതിനിടെ പാപ്പരാസികൾക്കിടയിൽ നിന്നും ഒരാൾ താരത്തോട് ഈ ഡ്രസ്സ് ഒന്ന് ധരിച്ചു നോക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഫോട്ടോഗ്രാഫറുടെ ഈ നിർദ്ദേശം താരത്തെ തികച്ചും അസ്വസ്ഥയാക്കി. ഉടനെ തന്നെ സറീൻ അയാൾക്ക് ശക്തമായ മറുപടി നൽകി. “നിങ്ങളുടെ മുന്നിൽ വച്ചോ? അത് നടക്കാൻ പോകുന്നില്ല. എന്നോട് തോന്ന്യാസം പറയരുത്. അതൊന്നും കേട്ട് മിണ്ടാതിരിക്കുന്ന ആളല്ല ഞാൻ. നിലമറന്ന് പെരുമാറരുത് ഒറ്റയൊരുത്തനും,” എന്നായിരുന്നു സറീൻ ഖാന്റെ രൂക്ഷമായ പ്രതികരണം.
2010-ൽ സൽമാൻ ഖാൻ ചിത്രമായ ‘വീറി’ലൂടെയാണ് സറീൻ ഖാൻ സിനിമാരംഗത്തേക്ക് അരങ്ങേറുന്നത്. പിന്നീട് ഹൗസ്ഫുൾ 2, ഹേറ്റ് സ്റ്റോറി 3, അക്സർ 2, 1921 തുടങ്ങിയ ഹിറ്റ് സിനിമകളിൽ അഭിനയിച്ചു. ബോളിവുഡിന് പുറമെ പഞ്ചാബി സിനിമകളിലും താരം സജീവമായി അഭിനയിച്ചിട്ടുണ്ട്.
English Summary
Actress Zarine Khan lashed out at a photographer during a store launch in Mumbai after he inappropriately asked her to try on clothes in front of the camera. Stating that she will not tolerate disrespect, her fierce response quickly went viral on social media, earning wide support from fans who called out paparazzi for crossing boundaries and invading celebrities’ personal space.
For more details: The Indian Messenger



