പാക് വിരുദ്ധ പ്രക്ഷോഭത്തിൽ പുകഞ്ഞ് പാക് അധിനിവേശ കശ്മീർ; സുരക്ഷാ സേനയുടെ വെടിവെയ്പിൽ ഒരാൾ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്.

മുസാഫറാബാദ്: പാക് അധിനിവേശ കശ്മീരിൽ പാകിസ്ഥാൻ ഭരണകൂടത്തിനെതിരെ ജനരോഷം ഇരമ്പുന്നു. ഞായറാഴ്ച മേഖലയിലുടനീളം പൊട്ടിപ്പുറപ്പെട്ട വൻ പ്രക്ഷോഭങ്ങൾക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവെയ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ആൻബ് മേഖലയിലാണ് കടുത്ത അക്രമസംഭവങ്ങൾ അരങ്ങേറിയത്. ഇവിടെ പ്രതിഷേധക്കാർക്ക് നേരെ പോലീസും റേഞ്ചേഴ്സും കണ്ണീർവാതകം പ്രയോഗിക്കുകയും വെടിവെയ്ക്കുകയുമായിരുന്നു. വെടിവെയ്പിൽ മുഹമ്മദ് യാക്കൂബ് എന്നയാൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
തങ്ങളെ അന്യായമായി തടവിലിട്ടിരിക്കുന്ന ഉപരോധം അവസാനിപ്പിക്കുക, വിച്ഛേദിച്ച വാർത്താവിനിമയ ബന്ധങ്ങൾ പുനഃസ്ഥാപിക്കുക, ഭക്ഷണവും മരുന്നുകളും തടസമില്ലാതെ ലഭ്യമാക്കുക, തടവിലാക്കിയ നേതാക്കളെ മോചിപ്പിക്കുക, മുൻപുണ്ടാക്കിയ 38 ഇന കരാർ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയത്. മേഖലയിലെ ജനജീവിതം പൂർണ്ണമായും സ്തംഭിപ്പിച്ചുകൊണ്ടാണ് പാക് വിരുദ്ധ മുദ്രാവാക്യങ്ങളുമായി ജനങ്ങൾ പ്രതിഷേധിക്കുന്നത്.
Short Brief Massive anti-Pakistan protests erupted across Pakistan-occupied Kashmir (PoK), leading to clashing outbreaks where one person was killed and several others were injured in security forces’ firing. The deceased has been identified as Muhammad Yaqoob during violent clashes in the Aanb region, where police and Rangers deployed tear gas and live ammunition. Tens of thousands of demonstrators hit the streets demanding an end to the blockade, restoration of communication lines, supply of food and medicines, release of detained leaders, and implementation of a prior 38-point agreement.
(With inputs from MN)
For more details: The Indian Messenger



