INDIA NEWSKERALA NEWSTOP NEWS
നാടൻ മൽസ്യബന്ധന വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ വൈക്കത്ത് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ.

കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെയും യൂട്യൂബിലൂടെയും നാടൻ മൽസ്യബന്ധന വീഡിയോകൾ പങ്കുവെച്ച് ശ്രദ്ധേയയായ 36-കാരിയെ വൈക്കത്തിന് സമീപമുള്ള വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ചെമ്പ് തുരുത്തിലെ കട്ടത്തറ സ്വദേശി തമ്പുരുവാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന തമ്പുരു, കഴിഞ്ഞ കുറച്ചു മാസങ്ങളായി 13 വയസ്സുള്ള മകൾക്കൊപ്പം ഈ വാടകവീട്ടിലാണ് താമസിച്ചു വന്നിരുന്നത്.
For more details: The Indian Messenger



