GULF & FOREIGN NEWSTOP NEWS

മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ ആക്രമണം; വ്യോമസേന തകർത്തു.

Sponsored

മക്ക: സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമാക്കി ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന വിജയകരമായി തകർത്തു. ഡ്രോൺ വ്യോമമധ്യത്തിൽ വെച്ച് തന്നെ വെടിവെച്ചിട്ടതായി അധികൃതർ അറിയിച്ചു. ആക്രമണ ഭീഷണി പൂർണ്ണമായും ഒഴിഞ്ഞെന്നും വിശുദ്ധ ഹറം പള്ളിയിൽ പ്രാർത്ഥനകൾ തടസ്സമില്ലാതെ തുടർന്നു വരുന്നതായും സൗദി സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു.

ആക്രമണ ശ്രമത്തെ തുടർന്ന് മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നതായി ഇസ്രായേലി മാധ്യമമായ ‘ഇസ്രായേൽ ഹയോം’ റിപ്പോർട്ട് ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് മക്കയിൽ വ്യോമാക്രമണ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്. എന്നാൽ നിലവിൽ മക്കയിൽ അപായസാധ്യതകൾ ഒന്നുംതന്നെയില്ലെന്നും എല്ലാവരും പ്രതിരോധ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സൗദി സിവിൽ ഡിഫൻസ് ഔദ്യോഗിക ‘എക്സ്’ (X) ഹാൻഡിലിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സൗദിക്കുനേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ 13 പേർക്ക് പരിക്കേറ്റിരുന്നു. തങ്ങളുടെ കിംഗ് ഖാലിദ് വ്യോമതാവളത്തിന് നേരെ വലിയ തോതിലുള്ള ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണം നടന്നതായി ഹൂതികൾ അവകാശപ്പെടുമ്പോൾ, യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ സൗദി സഖ്യസേന 58 തവണ തിരിച്ചടി നടത്തിയതായും റിപ്പോർട്ടുകളുണ്ട്

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button