GULF & FOREIGN NEWSTOP NEWS

കരമാർഗ്ഗം ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീനയുടെ നീക്കം; അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി അവാമി ലീഗ്.

കൊൽക്കത്ത: വൻ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കരമാർഗ്ഗം സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. പാസ്‌പോർട്ടും വിസയും റദ്ദാക്കപ്പെട്ടതിനാൽ വിമാനമാർഗ്ഗം യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അതിർത്തി വഴി മടങ്ങാനുള്ള സാധ്യതകൾ ആരായുന്നത്. ഇതിന്റെ മുന്നോടിയായി ബംഗ്ലാദേശ് അവാമി ലീഗ് നേതാക്കളും അനുയായികളും പശ്ചിമ ബംഗാൾ, ത്രിപുര അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം നടത്തി.

പശ്ചിമ ബംഗാളിലെ പെട്രാപോൾ-ബെനാപോൾ അതിർത്തി വഴി ബംഗ്ലാദേശിലേക്ക് പ്രവേശിക്കാനുള്ള സാധ്യതകളാണ് പ്രധാനമായും പരിശോധിക്കുന്നത്. വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ സ്വീകരിച്ച കടുത്ത നടപടികളുടെ പേരിൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ബംഗ്ലാദേശിലെ ട്രൈബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. രാജ്യത്ത് തിരിച്ചെത്തിയാൽ ഷെയ്ഖ് ഹസീനയെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് നിലവിലെ ബംഗ്ലാദേശ് ഇടക്കാല സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

For more details: The Indian Messenger

Related Articles

Back to top button