GULF & FOREIGN NEWSTOP NEWS

ഫ്‌ളൈദുബായ് കോക്ക്പിറ്റിൽ ആക്രമണം; ഭീകരശ്രമത്തിനിടെ പരിക്കേറ്റ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ പുറത്തിറങ്ങുന്ന പുതിയ ദൃശ്യങ്ങൾ പുറത്ത്.

തെൽ അവീവിലേക്കുള്ള ഫ്‌ളൈദുബായ് വിമാനത്തിലുണ്ടായ സംഭവത്തിന് ശേഷം പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനം ലാൻഡ് ചെയ്തതിന് ശേഷം പരിക്കേറ്റ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങുന്നതിന്റെയും കോക്ക്പിറ്റിനുള്ളിലെ പരിക്കേറ്റ ദൃശ്യങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്. വിമാനത്തിൽ റാഞ്ചൽ ശ്രമത്തിനിടെയാണ് ഇന്ത്യൻ പൈലറ്റിന് പരിക്കേറ്റത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിച്ച അദ്ദേഹത്തെ ഏവരും പ്രശംസിച്ചു.

ഭീകരവാദ പ്രവർത്തനങ്ങളുമായോ ഉദ്ദേശ്യങ്ങളുമായോ എന്തെങ്കിലും ബന്ധമുണ്ടോയെന്നും, ഇതിന് പിന്നിൽ മുൻകൂട്ടിയുള്ള ആസൂത്രണോ ലക്ഷ്യങ്ങളോ ഉണ്ടോയെന്നും ബാധകമായ നിയമപ്രകാരം യു.എഇയുടെ ജുഡീഷ്യൽ അധികാരികൾ അന്വേഷിക്കുമെന്ന് യു.എഇ പ്രഖ്യാപിച്ചു. സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും ഈ അന്വേഷണത്തിൽ പരിശോധിക്കും.

For more details: The Indian Messenger

Related Articles

Back to top button