അച്ഛന്റെ ദോശയ്ക്ക് ഫാൻസുണ്ട്; ജയബാലകൃഷ്ണന്റെ ഓർമ്മകളിൽ ചിറ്റൂരിൽ തട്ടുകട പുനരാരംഭിച്ച് മകൾ ഭദ്രകീർത്തിയും കുടുംബവും.

കൊച്ചി: കൊച്ചി ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് മരിച്ച തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ കുടുംബം അദ്ദേഹം ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്ന അതേ സ്ഥലത്ത് വീണ്ടും തട്ടുകട തുറന്നു. മകൾ ഭദ്രകീർത്തിയും അമ്മ ബിന്ദുവും സഹോദരനും ചേർന്നാണ് ചിറ്റൂരിൽ തട്ടുകടയുടെ പ്രവർത്തനം പുനരാരംഭിച്ചത്.
കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗമായിരുന്നു ജയബാലകൃഷ്ണൻ വർഷങ്ങളായി നടത്തിവന്നിരുന്ന ഈ തട്ടുകട. ജോലി കഴിഞ്ഞ് കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ജഡ്ജിയുടെ 17 വയസ്സുള്ള മകൻ ഓടിച്ച ആഡംബര ബെൻസ് കാറിടിച്ച് അദ്ദേഹം ദാരുണമായി കൊല്ലപ്പെട്ടത്.
“ഈ കടയിൽ നിന്നാണ് എന്റെ അച്ഛൻ ഞങ്ങളെ വളർത്തിയത്. എനിക്കിതിൽ പുതുമയൊന്നുമില്ല. അച്ഛന്റെ പാത പിന്തുടരുമ്പോൾ വലിയ സന്തോഷമുണ്ട്. അച്ഛന്റെ ഫുഡിന് കുറെ ഫാൻസുണ്ട്. ദോശ മാത്രമാണ് ഉണ്ടാക്കാറുള്ളതെങ്കിലും അതിന് ഒരുപാട് ഫാൻസുണ്ട്. പണമില്ലാത്ത സമയത്തും നിരവധി ആളുകൾ ഇവിടെ വന്നു കഴിക്കുമായിരുന്നു. അങ്ങനെയുള്ള ഒട്ടേറെ അനുഭവങ്ങളുണ്ട്,” – ഭദ്രകീർത്തി മാധ്യമങ്ങളോട് പറഞ്ഞു.
For more details: The Indian Messenger



