GULF & FOREIGN NEWSPRAVASITOP NEWS
ദേശീയ ദിനത്തിൽ ഒമാൻ ഭരണാധികാരിയുടെ കാരുണ്യം: 344 തടവുകാർക്ക് മോചനം അനുവദിച്ച് സുൽത്താൻ ഹൈതം ബിൻ താരീഖ്.

മസ്കറ്റ്: ഒമാന്റെ ഗ്ലോറിയസ് ദേശീയ ദിനത്തോടനുബന്ധിച്ച് സുപ്രീം കമാൻഡർ കൂടിയായ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് വിവിധ കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന 344 തടവുകാർക്ക് പ്രത്യേക രാജകീയ ഇളവ് (Royal Pardon) അനുവദിച്ചു.
തടവുകാരുടെ കുടുംബ സാഹചര്യം മുൻനിർത്തിയും അവരോടുള്ള മാനുഷികമായ പരിഗണന അടിസ്ഥാനമാക്കിയുമാണ് ഭരണാധികാരി രാജകീയ ഇളവ് പ്രഖ്യാപിച്ചതെന്ന് റോയൽ ഒമാൻ പോലീസ് വക്താവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രാജകീയ മോചനം ലഭിച്ചവരിൽ ഒമാൻ പൗരന്മാരും വിദേശികളായ വിവിധ രാജ്യക്കാരായ തടവുകാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് റോയൽ ഒമാൻ പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി
For more details: The Indian Messenger



