INDIA NEWSTOP NEWS

‘മയിൽപ്പീലി’ വിവാദം: മത-രാഷ്ട്രീയ അജണ്ട കണ്ടെത്താനായില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്.

തിരുവനന്തപുരം: സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ‘മയിൽപ്പീലി’ ചോദ്യോത്തര പരിപാടിക്ക് പിന്നിൽ മതപരമോ രാഷ്ട്രീയപരമോ ആയ യാതൊരുവിധ അജണ്ടകളും കണ്ടെത്താനായിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട്. മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ച വിശദമായ റിപ്പോർട്ടിലാണ് ഡയറക്ടർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വിദ്യാഭ്യാസ മേഖലയിൽ യുറേക്ക, അക്ഷരമുറ്റം, സി.എച്ച്. പ്രതിഭ ക്വിസ് തുടങ്ങിയ നിരവധി ജനകീയ പരിപാടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പതിവായി അംഗീകാരം നൽകിവരാറുണ്ടെന്നും ഡയറക്ടറുടെ റിപ്പോർട്ടിൽ പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്.

ആർ.എസ്.എസ് അനുകൂല ബാല സംഘടനയായ ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ ‘മയിൽപ്പീലി’യുമായി ബന്ധപ്പെട്ട് ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.പി) സ്കൂളുകളിൽ സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി തേടിയതോടെയാണ് വിഷയത്തിൽ വിവാദങ്ങൾക്ക് തുടക്കമായത്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ആദ്യം പരീക്ഷ നടത്തിപ്പിന് അനുമതി നൽകിയിരുന്നെങ്കിലും, പിന്നീട് രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ പ്രതിഷേധം ശക്തമായതോടെ അനുമതി ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഉദ്യോഗസ്ഥതലത്തിലുണ്ടായ വീഴ്ചയാണ് അനുമതി നൽകുന്നതിലേക്ക് നയിച്ചതെന്നായിരുന്നു അന്ന് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.

For more details: The Indian Messenger

Related Articles

Back to top button