INDIA NEWSPRAVASITOP NEWS

ലീവ് കഴിഞ്ഞ് മടങ്ങേണ്ട ദിവസം പ്രവാസി യുവാവ് സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ, അന്വേഷണം ആരംഭിച്ച് പോലീസ്.

കോഴിക്കോട്: അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങേണ്ട ദിവസം പ്രവാസിയായ യുവാവിനെ സുഹൃത്തിന്റെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടാലിട തൃക്കുറ്റിശ്ശേരി കരിയാത്തൻ കാവ് നടുവിലക്കണ്ടി ഷംസീദ് (33) ആണ് മരിച്ചത്. തൃക്കുറ്റിശ്ശേരിക്ക് സമീപം കരുവള്ളിക്കുന്ന് ആമയാട്ടുവയലിൽ രാജൻ ചെട്ടിയാരുടെ വീട്ടിലാണ് ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത്.

വിദേശത്ത് ജോലി ചെയ്യുന്ന ഷംസീദ് അടുത്തിടെയാണ് നാട്ടിലെത്തിയത്. നിശ്ചയിച്ച പ്രകാരം ഇന്നലെയായിരുന്നു അദ്ദേഹം ലീവ് കഴിഞ്ഞ് തിരികെ വിദേശത്തേക്ക് പോകേണ്ടിയിരുന്നത്. എന്നാൽ യാത്ര തിടുക്കത്തിൽ മാറ്റിവെച്ച് അവധി നീട്ടിയ ഷംസീദ് സുഹൃത്തായ രാജന്റെ വീട്ടിലേക്ക് വരികയായിരുന്നു. തുടർന്ന് ഷംസീദിനെ വീട്ടിലിരുത്തിയ ശേഷം രാജൻ പുറത്തുപോയി. മടങ്ങിയെത്തിയപ്പോഴാണ് അടുക്കള ഭാഗത്ത് ഷംസീദ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.

അതൃമാൻകുട്ടിയാണ് പരേതനായ ഷംസീദിന്റെ പിതാവ്. മാതാവ്: സുബൈദ. ഭാര്യ: ഷാന. മകൻ: ആഖിബ് റഹ്മാൻ. ഷംനാസ് സഹോദരനാണ്. സംഭവത്തിൽ ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

For more details: The Indian Messenger

Related Articles

Back to top button