അബുദാബിയിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് നവംബർ 27-ന്; പ്രവാസികൾക്ക് പ്രശ്നങ്ങൾ നേരിട്ട് അറിയിക്കാം.

അബുദാബി: അബുദാബിയിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന അടുത്ത ‘ഓപ്പൺ ഹൗസ്’ (Open House) 2026 നവംബർ 27 വെള്ളിയാഴ്ച നടക്കും. അബുദാബിയിലെ എംബസി വളപ്പിൽ വെച്ച് ഉച്ചയ്ക്ക് 2:00 മണി മുതൽ വൈകീട്ട് 4:00 മണി വരെയാണ് (1400 hrs to 1600 hrs) പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
അബുദാബി എമിറേറ്റിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികൾക്ക് തൊഴിൽ പ്രശ്നങ്ങൾ, കോൺസുലർ കാര്യങ്ങൾ, വിദ്യാഭ്യാസ സംബന്ധമായ സംശയങ്ങൾ, ക്ഷേമ കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ഉപദേശങ്ങൾക്കുമായി എംബസി ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് സംസാരിക്കാവുന്നതാണ്. അതേസമയം, ഈ ഓപ്പൺ ഹൗസ് സെഷനിൽ പാസ്പോർട്ട് പുതുക്കൽ, രേഖകൾ സാക്ഷ്യപ്പെടുത്തൽ (അറ്റസ്റ്റേഷൻ), പുതിയ രേഖകൾ അനുവദിക്കൽ തുടങ്ങിയ നേരിട്ടുള്ള കോൺസുലർ സേവനങ്ങൾ ലഭിക്കുകയില്ലെന്ന് എംബസി അധികൃതർ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
ഓപ്പൺ ഹൗസിൽ ഓൺലൈനായി (Virtual) പങ്കടുക്കാൻ ആഗ്രഹിക്കുന്നവർ, തങ്ങളുടെ സംശയങ്ങളുടെയോ പരാതികളുടെയോ വിവരങ്ങൾ ചുരുക്കി തയ്യാറാക്കി ca.abudhabi@mea.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് 2026 നവംബർ 25-ന് വൈകീട്ട് 3:00 മണിക്ക് (1500 hrs) മുമ്പായി അയക്കേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.
For more details: The Indian Messenger



