GULF & FOREIGN NEWSPRAVASISAUDI ARABIATOP NEWS

വ്യാജ സാക്ഷ്യപ്പെടുത്തലുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി റിയാദിലെ ഇന്ത്യൻ എംബസി; സേവനങ്ങൾ വി.എഫ്.എസ് സെന്ററുകൾ വഴി മാത്രം.

റിയാദിലെ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ സാക്ഷ്യപ്പെടുത്തലുകൾ (Fake Attestation) നടക്കുന്നതായി ചില സംഭവങ്ങൾ എംബസിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ, രേഖകളുടെ സാക്ഷ്യപ്പെടുത്തൽ എംബസിയിലെ കൗൺസുലാർ ഉദ്യോഗസ്ഥർ മാത്രമാണ് നിർവ്വഹിക്കുന്നതെന്ന് എംബസി വ്യക്തമാക്കി. ഔദ്യോഗിക സേവന പങ്കാളിയായ എം/എസ് വി.എഫ്.എസ് ഗ്ലോബലിന്റെ (M/s VFS Global) തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ കൗൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC), എംബസി നേരിട്ട് സംഘടിപ്പിക്കുന്ന കൗൺസുലാർ ക്യാമ്പുകൾ എന്നിവ വഴി മാത്രമാണ് ഈ സേവനം ലഭ്യമാകുക.

സാക്ഷ്യപ്പെടുത്തൽ സേനങ്ങൾക്കുള്ള അപ്പോയിന്റ്മെന്റുകൾ വി.എഫ്.എസ് വെബ്‌സൈറ്റായ https://services.vfsglobal.com/sau/en/ind വഴി ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://www.eoiriyadh.gov.in/page/attestation/ സന്ദർശിക്കുക.

സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർ എം/എസ് വി.എഫ്.എസ് ഗ്ലോബൽ നടത്തുന്ന അംഗീകൃത ഇന്ത്യൻ കൗൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ വഴി മാത്രം സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ശക്തമായി നിർദ്ദേശിക്കുന്നു.

For more details: The Indian Messenger

Related Articles

Back to top button