GULF & FOREIGN NEWSTOP NEWS

ഇസ്രായേൽ കടുത്ത ഭീഷണി നേരിടുന്നു, അതിനെ ലഘൂകരിച്ചു കാണരുത്; പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ജറുസലേം: ഇസ്രായേൽ “ഗുരുതരവും കടുത്തതുമായ സുരക്ഷാ ഭീഷണികൾ” നേരിടുന്നുണ്ടെന്ന് സൂചിപ്പിച്ച് കെയർ ടേക്കർ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഇറാന് എതിരെ ഉടൻ സൈനിക നടപടിയുടെ ആവശ്യമില്ലെന്ന രാഷ്ട്രീയ എതിരാളി ഗാഡി ഐസൻകോട്ടന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ്, നിലവിലെ ഭീഷണികളെ ലഘൂകരിച്ചു കാണുന്നത് അപകടകരമാണെന്ന താക്കീതുമായി നെതന്യാഹു തിങ്കളാഴ്ച എത്തിയത്.

“നമുക്ക് ചുറ്റുമുള്ള ഉടനടിയുള്ളതും ഗുരുതരവുമായ ഈ സുരക്ഷാ ഭീഷണികളെ കുറച്ചുകാണാനോ അലസമായി കാണാനോ ശ്രമിക്കുന്നവർ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്,” പുതിയ ഭരണസഖ്യം രൂപീകരിക്കാൻ ഐസൻകോട്ട് ശ്രമിക്കുന്നതിനിടെ ഇസ്രായേൽ പാർലമെന്റിൽ വിളിച്ചുചേർത്ത വിശദീകരണ യോഗത്തിൽ ഐക്യ സർക്കാർ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നെതന്യാഹു പറഞ്ഞു.

For more details: The Indian Messenger

Related Articles

Back to top button