GULF & FOREIGN NEWSTOP NEWS
ഒമാനിൽ ബസ്സും ട്രക്കുകളും കൂട്ടിയിടിച്ച് വൻ അപകടം: നാല് മരണം, 17 പേർക്ക് പരിക്ക്.

മസ്കറ്റ്: ഒമാനിലെ ഹൈമ-തുമ്രൈത് സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ രണ്ട് ട്രക്കുകളും യാത്രാ ബസ്സും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
റോയൽ ഒമാൻ പോലീസും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും (CDAA) സംയുക്തമായാണ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്.
വ്യത്യസ്ത തോതിൽ പരിക്കേറ്റ 17 പേരെയും അടിയന്തര ചികിത്സയ്ക്കായി ഹൈമ, നിസ്വ, ആദം എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, തിങ്കളാഴ്ച പുലർച്ചെ 1:30 ഓടെ രണ്ട് ട്രക്കുകൾ തമ്മിൽ ആദ്യം കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് 26 യാത്രക്കാരുമായി വന്ന ബസ് അപകടത്തിൽപ്പെട്ട ട്രക്കുകളിലൊന്നിലേക്ക് ഇടിച്ചുകയറിയാണ് വൻ ദുരന്തമുണ്ടായത്.
For more details: The Indian Messenger



