GULF & FOREIGN NEWSTOP NEWS

ഖത്തർ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെ ആക്രമണം; രണ്ട് മിസൈലുകൾ പതിച്ചതായി UKMTO.

ദോഹ: ഖത്തറിലെ മദീനത്ത് അഷ് ശമാലിന് (Madinat ash Shamal) വടക്ക് 50 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായതായി യുകെ സമുദ്ര വ്യാപാര പ്രവർത്തന ഏജൻസി (UKMTO) വ്യക്തമാക്കി. നവംബർ 4-ന് ഗ്രീൻവിച്ച് സമയം 23:20-ഓടെയാണ് അജ്ഞാത ദിശയിൽ നിന്നുമെത്തിയ രണ്ട് മിസൈലുകൾ കപ്പലിൽ പതിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങൾ ഖത്തർ ശക്തമാക്കിയിരിക്കുന്നതിനിടെയാണ് പുതിയ ആക്രമണം. മധ്യസ്ഥർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ഇരുരാജ്യങ്ങളും സൂക്ഷ്മമായി പരിശോധിച്ച് വരികയാണെന്നും ചർച്ചകൾ തുടരുകയാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് കഴിഞ്ഞ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

വേറൊരു സംഭവത്തിൽ, പേർഷ്യൻ ഉൾക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന തങ്ങളുടെ എൽ.എൻ.ജി (LNG) കപ്പലായ ‘അൽ മയിദ’യ്ക്ക് (Al Mayeda) നേരെ ഒക്ടോബർ 30-ന് അജ്ഞാത വസ്തുക്കൾ പതിച്ച് ആക്രമണമുണ്ടായതായി ഖത്തറിലെ നഖിലാത്ത് (Nakilat) കമ്പനി ഞായറാഴ്ച അറിയിച്ചിരുന്നു.

ഈ ആക്രമണത്തിൽ ജീവനക്കാർക്കാർക്കും പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതി നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. ആക്രമണത്തിന്റെ ആഘാതം വിലയിരുത്തി വരികയാണെങ്കിലും കപ്പൽ സുരക്ഷിതമാണെന്നും പ്രവർത്തനക്ഷമമായി തുടരുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

With input from Reuters.

For more details: The Indian Messenger

Related Articles

Back to top button