GULF & FOREIGN NEWSTOP NEWS

ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം: ഡോക്ടറും കുട്ടിയും അടക്കം 6 പേർ കൊല്ലപ്പെട്ടു.

ഖാൻ യൂനിസ് (ഗാസ പ്പാത): ഗാസയിൽ ഇപ്പോഴും പ്രവർത്തനക്ഷമമായിരിക്കുന്ന പ്രധാന ആശുപത്രികളിലൊന്നായ നാസർ ആശുപത്രിക്ക് നേരെ വ്യാഴാഴ്ച രാത്രി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ജനറൽ സർജനായ ഡോക്ടറും 13 വയസ്സുള്ള കുട്ടിയും അടക്കം ആറ് പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തെക്കൻ ഗാസയിലെ നാസർ ആശുപത്രിക്ക് നേരെ നടത്തിയ ആക്രമണം ഹമാസ് കമാൻഡറെയും മറ്റ് പോരാളികളെയും ലക്ഷ്യമിട്ടായിരുന്നുവെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ ഇസ്രായേൽ ചൂണ്ടിക്കാണിച്ച കമാൻഡർ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഇല്ല.

ആശുപത്രിയുടെ സർജിക്കൽ വാർഡിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് മന്ത്രാലയവും ദൃക്‌സാക്ഷികളും പറഞ്ഞു. ബോംബാക്രമണത്തിൽ വാർഡുകളും ഓപ്പറേഷൻ തിയേറ്ററുകളും പൂർണ്ണമായി തകരുകയും കിടക്കകളിലും മെഡിക്കൽ ഉപകരണങ്ങളിലും കെട്ടിടാവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ കുറഞ്ഞത് 28 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ജനറൽ സർജൻ ഡോ. റിസ്ക് അബു ഷൈറയും 13 വയസ്സുകാരനായ ഒരു കുട്ടിയും അടക്കം രണ്ട് രോഗികളും ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

വർഷങ്ങളായി തുടരുന്ന യുദ്ധത്തെ തുടർന്ന് ഗാസയിലെ ആരോഗ്യ മേഖല പൂർണ്ണമായും ത തകർന്നിരിക്കുകയാണ്. സർജറികൾ നടന്നിരുന്ന വാർഡുകൾ തകർന്നതോടെ ആശുപത്രിയുടെ പല മേഖലകളിലെയും പ്രവർത്തനം പൂർണ്ണമായി നിലച്ചു. ഹമാസ് ആശുപത്രികൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രായേൽ നിരന്തരം ആക്രമണങ്ങൾ നടത്തുന്നത്.

നാസർ ആശുപത്രിയിൽ സന്നദ്ധ സേവനം ചെയ്യുന്ന ബ്രിട്ടീഷ് സർജനായ ഡോ. ഗോഹർ റഹ്ബൂർ പറയുന്നതനുസരിച്ച് അർദ്ധരാത്രിക്ക് ശേഷമാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തിൽ കെട്ടിടം ഒന്നാകെ കുലുങ്ങിയതായും സർജിക്കൽ വിഭാഗത്തിന്റെ നാലാം നിലയിൽ കടുത്ത പുക ഉയർന്നതായും അദ്ദേഹം പറഞ്ഞു. നാലാം നിലയിലുണ്ടായിരുന്ന റിക്കവറി ഏരിയ പൂർണ്ണമായും ത തകർന്നടിഞ്ഞു.

For more details: The Indian Messenger

Related Articles

Back to top button