GULF & FOREIGN NEWSPRAVASITOP NEWS

യു.എ.ഇ ദേശീയ ദിന അവധി: ഈദ് അൽ ഇത്തിഹാദിനോടനുബന്ധിച്ച് 9 ദിവസം വരെ അവധി നേടിയെടുക്കാൻ അവസരം.

അബുദാബി: യു.എ.ഇ ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദിനോടനുബന്ധിച്ച് പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള ഔദ്യോഗിക അവധികൾ പ്രഖ്യാപിച്ചു. വാർഷിക അവധിയിൽ നിന്ന് ഒന്നും രണ്ടും ദിവസങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ജീവനക്കാർക്ക് 5 മുതൽ 9 ദിവസം വരെ നീളുന്ന ദീർഘകാല അവധി ആഘോഷിക്കാൻ സാധിക്കും.

സർക്കാർ ജീവനക്കാർക്ക് ഡിസംബർ 2 മുതൽ ഡിസംബർ 4 വരെ മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി ലഭിക്കും. അതേസമയം സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഡിസംബർ 2, 3 (ചൊവ്വ, ബുധൻ) തീയതികളിൽ രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയാണ് ലഭിക്കുക.

ജോലി സമയക്രമവും മേഖലയും അനുസരിച്ച് വർഷത്തിലെ اخ അവസാന പൊതുഅവധി കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടിയെടുക്കാൻ സാധിക്കും. സർക്കാർ ജീവനക്കാർ നവംബർ 30 (തിങ്കൾ), ഡിസംബർ 1 (ചൊവ്വ) എന്നീ തീയതികളിൽ വാർഷിക അവധി എടുത്താൽ മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി 9 ദിവസത്തെ ദീർഘകാല അവധിയാക്കി മാറ്റാം.

ഇത് വഴി തൊട്ടുമുൻപത്തെയും ശേഷമുള്ളയും വാരാന്ത്യ അവധികൾ (ശനി, ഞായർ) കൂടി ചേർത്ത് നവംബർ 28 ശനിയാഴ്ച മുതൽ ഡിസംബർ 6 ഞായറാഴ്ച വരെ തുടർച്ചയായി 9 ദിവസം അവധി ആസ്വദിക്കാം.

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഡിസംബർ 4 വെള്ളിയാഴ്ച ഒരു ദിവസം വാർഷിക അവധി എടുക്കുന്നതിലൂടെ അവധി ദീർഘിപ്പിക്കാം. ഇത് വഴി ഔദ്യോഗിക അവധിയും വാരാന്ത്യ അവധിയും ചേർത്ത് ഡിസംബർ 2 ബുധനാഴ്ച മുതൽ ഡിസംബർ 6 ഞായറാഴ്ച വരെ 5 ദിവസത്തെ അവധി ലഭിക്കും. തൊഴിലുടമയുടെ അനുമതിയോടെ മാത്രമേ ജീവനക്കാർക്ക് ഈ അവധികൾ ദീർഘിപ്പിക്കാൻ സാധിക്കൂ.

ഫെഡറൽ ലേബർ നിയമങ്ങൾ പ്രകാരം വാർഷിക അവധിക്കിടയിൽ വരുന്ന പൊതുഅധികൾ പ്രത്യേകമായി കണക്കാക്കുന്നതിൽ കമ്പനി പോളിസികൾക്ക് വിധേയമായിരിക്കും മാറ്റങ്ങൾ വരുക. കൂടാതെ ഏത് മേഖലയിലായാലും ലീവ് തീയതികൾ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാൻ കഴിയില്ലെന്നും സ്ഥാപനത്തിന്റെ മുൻകൂട്ടിയുള്ള അനുമതി നിർബന്ധമാണെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

For more details: The Indian Messenger

Related Articles

Back to top button