GULF & FOREIGN NEWSPRAVASITOP NEWS

യു.എ.ഇയിൽ ട്രെയിലറിന് പിന്നിൽ കാറിടിച്ച് വൻ അപകടം: മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു; നാല് പേർക്ക് ഗുരുതര പരിക്ക്.

ഫുജൈറ: യു.എ.ഇയിലെ ഫുജൈറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം എ.ആർ.നഗർ കുന്നുംപുറം സ്വദേശി സിദ്ദീഖിന്റെ മക്കളായ ഇരട്ട സഹോദരങ്ങൾ അഷ്മിൽ, ജസ്‌ന (മിസ്ന ജുബിൻ), സിദ്ദീഖിന്റെ മൂത്ത മകൾ ഫർസാനയുടെ മകൻ മൂന്ന് വയസ്സുകാരൻ മുഹമ്മദ് ഫായിസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. മുസ്ലിം ലീഗ് നേതാവും എ.ആർ.നഗർ സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന അന്തരിച്ച ടി.കെ. മൊയ്തീൻ കുട്ടി മാസ്റ്ററുടെ മകനാണ് സിദ്ദീഖ്.

ഫുജൈറയിൽ കഫറ്റീരിയ ബിസിനസ് നടത്തുന്ന സിദ്ദീഖിന്റെ കുടുംബം സഞ്ചരിച്ച വാഹനം ഉൾപ്പെടെ ആറ് വാഹനങ്ങൾ ട്രെയിലറിന് പിന്നിൽ ഇടിച്ചാണ് പുലർച്ചെ വൻ ദുരന്തമുണ്ടായത്. കുടുംബത്തെ സന്ദർശിക്കാനെത്തിയ ബന്ധുവിനെ യാത്രയാക്കാൻ പോയി മടങ്ങുന്നതിനിടെ ഫുജൈറ കോടതിക്ക് സമീപം ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലായിരുന്നു അപകടം. വിദ്യാർത്ഥികളായ അഷ്മിലും ജസ്‌നയും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നാട്ടിൽ നിന്ന് സന്ദർശക വീസയിൽ ഫുജൈറയിൽ എത്തിയത്. ചികിത്സയ്ക്കായി നാട്ടിൽ പോയിരുന്ന സിദ്ദീഖ് കഴിഞ്ഞ ദിവസമാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പം യു.എ.ഇയിൽ തിരിച്ചെത്തിയത്.

അപകടസമയത്ത് കാറിലുണ്ടായിരുന്ന സിദ്ദീഖിന്റെ ഭാര്യ, മൂത്ത മകൾ ഫർസാന, ഇവരുടെ മറ്റ് രണ്ട് കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ഫുജൈറ, ഷെയ്ഖ് ഖലീഫ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

For more details: The Indian Messenger

Related Articles

Back to top button