യു.എ.ഇയിൽ ദീപാവലി ആഘോഷമാക്കി വിശ്വാസികൾ; അബുദാബിയിലും ദുബായിലും എത്തിയത് പതിനായിരക്കണക്കിന് ആളുകൾ.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ദുബായ് ജെബൽ അലിയിലെ ഹിന്ദുക്ഷേത്രത്തിൽ 25,000-ത്തിലധികം വിശ്വാസികളാണ് ദർശനത്തിനെത്തിയത്.
അബുദാബിലെ ബി.എ.പി.എസ് (BAPS) ഹിന്ദു മന്ദിറിലും നവംബർ 10 വരെ നീണ്ടുനിൽക്കുന്ന പ്രത്യേക പ്രാർത്ഥനകളും വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. യു.എ.ഇയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും യു.എഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌വാനും ദുബായ് ഭരണാധികാരിയും വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ആശംസകൾ നേർന്നു. “യു.എഇയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ഈ ആഘോഷവും വരാനിരിക്കുന്ന വർഷവും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ല ആരോഗ്യവും സമൃദ്ധിയും നൽകട്ടെ,” എന്ന് പ്രസിഡന്റ് എക്സിൽ (X) കുറിച്ചു.
“യു.എഇയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ഉഷ്മളമായ ആശംസകൾ,” എന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് എക്സിൽ കുറിച്ചു. “ഈ ദീപാവലി നിങ്ങൾക്ക് സമാധാനവും പ്രതീക്ഷയും നന്മയും കൊണ്ടുവരട്ടെയെന്നും, നിങ്ങളുടെ ദിനങ്ങൾ സുരക്ഷിതത്വവും സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരിക്കട്ടെയെന്നും ആശംസിക്കുന്നു. ഏവർക്കും ദീപാവലി ആശംസകൾ.”
വെളിച്ചത്തിന്റെ ഉത്സാഹമായ ദീപാവലി, ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ, പ്രത്യേകിച്ച് ഇന്ത്യയിലും നേപ്പാളിലും ഇത് ആഘോഷിക്കുന്നു. തിന്മയ്ക്കുമേൽ നന്മയുടെയും ഇരുട്ടിനുമേൽ വെളിച്ചത്തിന്റെയും വിജയത്തെയാണ് ഈ ഉത്സവം പ്രതീകവൽക്കരിക്കുന്നത്. ഹിന്ദു ചാന്ദ്ര കലണ്ടറിലെ ഏറ്റവും ഇരുണ്ട രാത്രിയായ അമാവാസി ദിവസത്തോട് അനുബന്ധിച്ച് ശരത്കാലത്തിന്റെ തുടക്കത്തിലാണ് ഇത് സാധാരണയായി ആഘോഷിക്കുന്നത്. അതിനാൽ ഓരോ വർഷവും തീയതികളിൽ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. പരമ്പരാഗതമായി ആളുകൾ തങ്ങളുടെ വീടുകൾ രംഗോലികളും പൂക്കളും കൊണ്ട് അലങ്കരിക്കുകയും തിരികളും എണ്ണ വിളക്കുകളും തെളിച്ചുവെക്കുകയും ചെയ്യുന്നു. സുഹൃത്തുക്കളും ബന്ധുക്കളും മികച്ച വസ്ത്രങ്ങൾ ധരിച്ച് ഒത്തുകൂടുകയും പ്രാർത്ഥനകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കൈമാറുകയും ഒരുമിച്ച് ഉത്സവ ഭക്ഷണങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നു.
വിവിധ സംസ്കാരങ്ങളെയും മതപരമായ ആഘോഷങ്ങളെയും സ്വാഗതം ചെയ്യുന്ന രാജ്യത്തിന്റെ പാരമ്പര്യവും വൈവിധ്യവും പ്രതിഫലിപ്പിച്ചുകൊണ്ട് യു.എഇയിൽ ആളുകൾ വീടുകളിലും ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും ദീപാവലി ആഘോഷിക്കുന്നു.
For more details: The Indian Messenger



