INDIA NEWSTOP NEWS

വയനാട് എം.ഡി.എം.എ കേസ്: കോഴിക്കോട്ടെ കാഷ്വാലിറ്റി സർജനായ ഡോക്ടർ അറസ്റ്റിൽ.

വയനാട്: ലക്കിടിയിൽ എം.ഡി.എം.എ (MDMA) പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം മൊറയൂർ സ്വദേശിയായ ഡോക്ടർ കെ. മുഹമ്മദ്‌ ഫാബിൻ അറസ്റ്റിലായി. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റി സർജനായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. ലക്കിടിയിൽ വെച്ച് 8.520 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത കേസിന്റെ അന്വേഷണത്തിലാണ് ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ഒക്ടോബർ 22-ന് ലക്കിടിയിൽ വെച്ച് ലഹരിമരുന്നുമായി പിടിയിലായ തമിഴ്നാട് സ്വദേശികളായ പ്രതികൾ, ഈ എം.ഡി.എം.എ എത്തിച്ചു നൽകിയത് ഡോക്ടർക്കാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. പിടിയിലായ ഡോക്ടർ സ്ഥിരമായി എം.ഡി.എം.എ ഉപയോഗിക്കാറുള്ളയാളാണെന്ന് പോലീസ് വ്യക്തമാക്കി.

കേസിലെ പ്രധാന പ്രതികളും ഡോക്ടറും തമ്മിൽ നടത്തിയ ഫോൺ സംഭാഷണങ്ങളുടെ വിവരങ്ങളും സാമ്പത്തിക ഇടപാടുകളുടെ ബാങ്ക് രേഖകളും അന്വേഷണ സംഘം വീണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ ഡോക്ടർ മുഹമ്മദ്‌ ഫാബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

For more details: The Indian Messenger

Related Articles

Back to top button