GULF & FOREIGN NEWSPRAVASISAUDI ARABIATOP NEWS

സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി ഇൻഡിഗോ.

സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും 2026 നവംബർ 30 വരെ റദ്ദാക്കിയതായി പ്രമുഖ ഇന്ത്യൻ എയർലൈൻ കമ്പനിയായ ഇൻഡിഗോ അറിയിച്ചു. ജിദ്ദ, മദീന, റിയാദ്, ദമ്മാം എന്നീ നഗരങ്ങളിലേക്കും അവിടെ നിന്നുമുള്ള സർവീസുകൾക്കാണ് നവംബർ 30 ഉൾപ്പെടെ വിലക്ക് ബാധകമാക്കിയിരിക്കുന്നത്.

വിമാന സർവീസുകൾ റദ്ദാക്കിയ വിവരം ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാർ നൽകിയിട്ടുള്ള ഇമെയിൽ, ഫോൺ നമ്പർ തുടങ്ങിയ കോൺടാക്റ്റ് വിവരങ്ങൾ വഴി നേരിട്ട് അറിയിച്ചു വരികയാണെന്ന് ഇൻഡിഗോ വ്യക്തമാക്കി.

നിലവിലെ അടിയന്തര സാഹചര്യത്തിൽ യാത്രക്കാർക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നതിനും റീഫണ്ട്, റീഷെഡ്യൂളിംഗ് തുടങ്ങിയ ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഇൻഡിഗോ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

For more details: The Indian Messenger

Related Articles

Back to top button