INDIA NEWSKERALA NEWSTOP NEWS

‘പെരുമ്പാവൂരിൽ യുവതി ലഹരി കുത്തിവെക്കുന്ന ദൃശ്യങ്ങൾ’; ലഹരിക്കേസിൽ രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ.

Sponsored

കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയയ്‌ക്കെതിരെ എക്‌സൈസ് നടത്തുന്ന ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി കൊച്ചിയിലും പെരുമ്പാവൂരിലും നടത്തിയ മിന്നൽ റെയ്ഡുകളിൽ വൻ മയക്കുമരുന്ന് വേട്ട. മാരക ലഹരിമരുന്നായ എംഡിഎംഎയുമായി (MDMA) രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേരെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി മുഹഷീബ്, തൃശൂർ സ്വദേശി ആഷിക തൻവീർ എന്നിവരാണ് കൊച്ചിയിൽ എക്സൈസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന 6.03 ഗ്രാം എംഡിഎംഎയും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.

Sponsored

ഇതിന് പുറമെ പെരുമ്പാവൂരിൽ പരസ്യമായി ലഹരി വിൽപ്പന നടത്തിവന്ന അസം സ്വദേശിനിയായ നജ്മ ബീഗം (23) എന്ന യുവതിയും പൊലീസിന്റെയും എക്സൈസിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായി. പെരുമ്പാവൂർ പരിസരങ്ങളിൽ അതിഥി തൊഴിലാളികൾക്കും യുവാക്കൾക്കും ഇവർ പരസ്യമായി ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്നു. നജ്മ ബീഗം വഴിരികിൽ വച്ച് ഒരു യുവാവിന് സിറിഞ്ച് ഉപയോഗിച്ച് പരസ്യമായി ലഹരിമരുന്ന് കുത്തിവെച്ചു നൽകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തതിനെ തുടർന്നാണ് പൊലീസ് ഇവർക്കായി വലവിരിച്ചതും പിടികൂടിയതും.

Sponsored

എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന് സമീപമുള്ള ‘ഹസൽ ഗാർഡൻസ്’ എന്ന ലോഡ്ജിന് മുന്നിൽ വച്ചാണ് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് മുഹഷീബിനെയും ആഷിക തൻവീറിനെയും കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിൽ നിന്നും വൻതോതിൽ എംഡിഎംഎ എത്തിച്ച് നഗരത്തിലെ വിവിധ ലോഡ്ജുകളിൽ മാറി മാറി താമസിച്ച് വിൽപന നടത്തുകയായിരുന്നു ഇവരുടെ പ്രധാന രീതി. രാത്രി സമയങ്ങളിലായിരുന്നു ഇവർ ലഹരി ഇടപാടുകൾ ഏറെയും നടത്തിയിരുന്നത്. പിടികൂടിയ മൂന്ന് പ്രതികൾക്കെതിരെയും എൻഡിപിഎസ് (NDPS) നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Sponsored

Short Brief

Under the anti-narcotic drive ‘Operation Thunder’, the Excise Enforcement and Anti-Narcotic Special Squad arrested three persons, including two women, in separate drug busts in Kochi and Perumbavoor. In Kochi, Muhasheeb from Kollam and Ashika Tanveer from Thrissur were caught outside a lodge near the South Metro Station with 6.03 grams of MDMA sourced from Bengaluru. In Perumbavoor, a 23-year-old Assam native, Najma Begum, was arrested after a shocking video of her publicly injecting drugs into a youth went viral, prompting immediate law enforcement action.

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button