
ചെന്നൈ: കോളിവുഡിൽ വൻ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തിയ ‘ഗാട്ട ഗുസ്തി 2’. സ്പോർട്സ് ഡ്രാമയായെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചെല്ല അയ്യാവു ആണ്. 22 കോടിയലധികമാണ് ചിത്രം മൂന്ന് ദിവസം കൊണ്ട് നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ സക്സസ് മീറ്റിൽ നിറകണ്ണുകളോടെ ഐശ്വര്യ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
“എല്ലാവർക്കും നമസ്കാരം. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ്. ഗാട്ട ഗുസ്തി 2 ഫുൾ ടീം ഇവിടെയുണ്ട്. ഓരോ ദിവസവും സെറ്റിലേക്ക് പോകുമ്പോഴുള്ള സ്വപ്നം എന്താണെന്ന് വച്ചാൽ, ഏറ്റവും മികച്ചത് ചെയ്യുക എന്നതാണ്. ഏത് സെറ്റിലായാലും ഏത് ദിവസമാണെങ്കിലും നമ്മളിങ്ങനെയാണ് ചെയ്യുന്നത്. എപ്പോഴെങ്കിലുമൊക്കെ ഇതുപോലെയൊരു വിജയം കിട്ടും. എനിക്കിത് വിശ്വസിക്കാൻ പോലും പറ്റുന്നില്ല. പടം റിലീസ് ചെയ്ത് അഞ്ചാമത്തെ ദിവസം നമ്മൾ വിജയം ആഘോഷിക്കുന്നു.
പ്രേക്ഷകരിൽ നിന്ന് അത്രയും വലിയൊരു സ്വീകാര്യതയാണ് നമുക്ക് ലഭിച്ചത്. ഈ ടീമിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ ഓരോരുത്തരോടും നന്ദി പറയുന്നു. ഒരാളാണ് ഈ സിനിമയിലെ മെയിൻ എന്ന് പറയാനാകില്ല. എല്ലാവരും അവരവരുടെ നൂറ് ശതമാനവും സിനിമയ്ക്കായി നൽകിയിട്ടുണ്ട്. എല്ലാവരോടും നന്ദി.
സാറയ്ക്ക് പ്രത്യേക നന്ദി. എന്റെ ജീവിതത്തിൽ ഞാൻ വിചാരിച്ചതേയില്ല ഇതുപോലെയുള്ള ഇമോഷൻസ് എനിക്ക് വരുമെന്ന്. അവൾ എനിക്ക് അത് നൽകി. നന്ദി”.- നിറകണ്ണുകളോടെ ഐശ്വര്യ ലക്ഷ്മി പറഞ്ഞു. മതി മലർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സാറ എത്തിയത്.
Short Brief
The sports-comedy drama ‘Gatta Kusthi 2’, starring Vishnu Vishal and Aishwarya Lekshmi and directed by Chella Ayyavu, has taken the box office by storm, grossing over Rs 22 crore within just three days of its release. Speaking at the film’s success meet on its fifth day, an emotional and tearful Aishwarya Lekshmi expressed her disbelief and immense gratitude for the overwhelming audience response. She extended her heartfelt thanks to the entire team for their absolute dedication, with a special note of appreciation for child artist Zara Zyanna, who played her on-screen daughter Mathi Malar and evoked intense maternal emotions within her.
(With inputs from MN)
For more details: The Indian Messenger



