FILMS

ഷാജി കൈലാസിന്റെ മാസ് ആക്ഷൻ ചിത്രം ‘വരവ്’ ജൂലൈ 16-ന് തിയേറ്ററുകളിലേക്ക്.

Sponsored

കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മാസ് ആക്ഷൻ റിയലിസ്റ്റിക് റിവഞ്ച് ത്രില്ലർ ചിത്രം ‘വരവ്’ ജൂലൈ പതിനാറിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ഈ ചിത്രം പ്രമുഖ നിർമ്മാണ-വിതരണ കമ്പനിയായ ഗോകുലം മൂവീസാണ് വിതരണത്തിനെടുത്തിരിക്കുന്നത്. മികച്ച എട്ട് ആക്‌ഷൻ രംഗങ്ങളും, സംഘർഷം നിറഞ്ഞ മുഹൂർത്തങ്ങളും, ആവേശം കൊള്ളിക്കുന്ന മാസ് സംഭാഷണങ്ങളുമടങ്ങുന്ന സമീപകാല മലയാള സിനിമയിലെ മികച്ചൊരു കൊമേഴ്സ്യൽ ചിത്രമായിരിക്കും ഇത്.

മലയാളത്തിലെ പ്രമുഖ തിരക്കഥാകൃത്തായ എ.കെ. സാജൻ രചന നിർവ്വഹിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ‘കാട്ടുങ്കൽ പോളി’ എന്ന പോളച്ചനെ ജോജു ജോർജ് ആണ് അവതരിപ്പിക്കുന്നത്. ജോജുവിന്റെ കരിയറിലെ തന്നെ മികച്ചൊരു മാസ് ഹീറോ വേഷമായിരിക്കും ഇത്. ചിത്രത്തിൽ മറ്റൊരു സുപ്രധാനമായ വില്ലൻ/കഥാപാത്രമായ ‘മേടയിൽ കോച്ച്’ എന്ന വേഷത്തിൽ മുരളി ഗോപിയും എത്തുന്നു. മൂന്നാർ, കാന്തല്ലൂർ, തേനി, വാഗമൺ, മുണ്ടക്കയം, കോട്ടയം തുടങ്ങിയ വിവിധയിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

അർജ്ജുൻ അശോകൻ, ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൾ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി, അഭിമന്യു, ഷമ്മി തിലകൻ, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഇവർക്ക് പുറമെ സുകന്യ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ് എന്നീ പ്രമുഖ നടിമാരുടെ സാന്നിദ്ധ്യവും ചിത്രത്തിലുണ്ട്. ജോമി ജോസഫ്, രാഹുൽ റെജി എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ശരവണനും എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവ്വഹിക്കുന്നു. കലാസംവിധാനം സാബു റാം, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈൻ സമീര സനീഷ്, സ്റ്റിൽസ് ഹരി തിരുമല, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ മാനേജർമാർ ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Sponsored

Short Brief

Director Shaji Kailas’s upcoming mass action revenge thriller Varavu is scheduled to hit theaters on July 16. Produced by Nicey Reji under Olga Productions and distributed by Gokulam Movies, the film features Joju George in a powerful mass hero avatar as Kattungal Pauly, alongside Murali Gopy as Medayil Coach. Written by veteran scriptwriter A.K. Sajan, the movie promises eight high-octane action sequences and features a stellar star cast including Arjun Ashokan, Baburaj, Vani Viswanath, and Vincy Aloshious.

(With inputs from Vazhoor Jose)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button