ചാത്തന്നൂരിലെ ബിജെപി എംഎൽഎ ബി.ബി. ഗോപകുമാറിന് വധഭീഷണി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊല്ലം: ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിന് വധഭീഷണി. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ഫോണിലൂടെ അജ്ഞാതൻ വധഭീഷണി മുഴക്കുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു.
തൊഴിൽ ആവശ്യം ഉന്നയിച്ചാണ് അജ്ഞാതൻ എംഎൽഎയെ ഫോണിൽ വിളിച്ചത്. എന്നാൽ ജോലി നൽകാൻ സാധ്യമല്ലെന്ന് എംഎൽഎ അറിയിച്ചതോടെ ഫോൺ കട്ട് ചെയ്തെങ്കിലും ഇയാൾ വീണ്ടും വിളിക്കുകയായിരുന്നു.
തുടർന്ന് കഴക്കൂട്ടം എംഎൽഎയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ സാധ്യമല്ലെന്ന് പറഞ്ഞതോടെ ഇയാൾ അസഭ്യവർഷവും വധഭീഷണിയും മുഴക്കുകയായിരുന്നു. സംഭവത്തിൽ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് ഗോപകുമാർ പരാതി നൽകി. തുടർന്ന് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ചാത്തന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസിന് പുറമെ കേന്ദ്ര ഇന്റലിജൻസും അന്വേഷണം ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്.
എറണാകുളം സ്വദേശിയുടെ പേരിലുള്ള സിം കാർഡിൽ നിന്നാണ് ഫോൺ വിളി എത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആരാണ് വിളിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കേരളത്തിലെ ബിജെപിയുടെ മൂന്ന് എംഎൽഎമാരിൽ ഒരാളാണ് ഗോപകുമാർ. 2026 നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഗോപകുമാർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
Short Brief
Chathannoor MLA and BJP leader B.B. Gopakumar received a death threat and verbal abuse over a phone call from an unidentified caller. The caller initially asked for employment, and upon being denied, called back demanding the Kazhakoottam MLA’s phone number, escalating into threats when refused. Following a complaint, Chathannoor police registered a case and traced the SIM card to an Ernakulam native. Central intelligence agencies have also reportedly joined the investigation.
(With inputs from MN)
For more details: The Indian Messenger



